ഷാര്‍ജ- അശ്ലീല വീഡിയോ ചിത്രീകരിച്ച് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത അഞ്ച് വിദേശികള്‍ യു.എഇ.യില്‍ അറസ്റ്റിലായി. അഞ്ച് പേരും ഫിലിപ്പൈന്‍സ് സ്വദേശികളാണ്. അധികൃതരുമായി ബന്ധപ്പെട്ടുവെന്നും കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ദുബായിലെ ഫിലിപ്പൈന്‍ കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.
നിയമപരമായ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാതെ തമാശയ്ക്ക് ചിത്രീകരിച്ച് അപ് ലോഡ് ചെയ്ത വീഡിയോ വേശ്യാവൃത്തിക്കാണെന്ന് അധികൃതര്‍ തെറ്റിദ്ധരിച്ചാണ് പിടികൂടിയതെന്ന് അറസ്റ്റിലായവരില്‍ ഒരുളുടെ സഹോദരനെ ഉദ്ധരിച്ച് ഫിലിപ്പൈന്‍സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കേസില്‍ ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തിവരികയാണെന്ന് ഫിലിപ്പൈന്‍സ് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. അറസ്റ്റിലായവര്‍ക്ക് കോണ്‍സുലേറ്റ് നിയമസഹായം നല്‍കും. യുഎഇയിലെ വിദേശികല്‍ പ്രാദേശിക സംസ്‌കാരത്തെ ബഹുമാനിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)