പട്‌ന- രാമനവമി ഘോഷയാത്രയ്ക്കിടെ ബീഹാര്‍ ശരീഫില്‍ നടന്ന അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നുവെന്ന് ബീഹാര്‍ പോലീസ് പറഞ്ഞു. ആഘോഷത്തിനു മുന്നോടിയായി 457 പേരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് സജീവമായിരുന്നു. ഇതലൂടെയാണ് ആക്രണം ആസുത്രണം ചെയ്തത്.
ബജ്‌റംഗ്ദളിന്റെ കണ്‍വീനര്‍ കുന്ദന്‍ കുമാര്‍ എന്ന വ്യക്തിയാണ് ഈ സോഷ്യല്‍ മീഡിയ ഗ്രൂപ്പിന്റെ സൂത്രധാരനായി കീഴടങ്ങിയത്. പ്രത്യേക എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും സാമ്പത്തിക കുറ്റകൃത്യ ഗവേഷണ സംഘം കേസ് പരിശോധിച്ച് വരികയാണെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അന്വേഷണത്തില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.. നളന്ദയിലെയും സസാരത്തിലെയും വര്‍ഗീയ കലാപങ്ങള്‍ക്കിടയില്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ വീഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ചവരെ പിടികൂടാന്‍ പ്രത്യേക അന്വേഷണം തുടരുകയാണ് ഏപ്രില്‍ 8 ന് 15 പേര്‍ക്കെതിരെ ആദ്യത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു.
പ്രതികള്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ച് ആളുകള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. സമുദായങ്ങളെ അവഹേളിക്കുന്ന ഫോണ്‍, വീഡിയോ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രതികള്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രതികളില്‍നിന്ന് അഞ്ച് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ബീഹാര്‍ പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ജെ.എസ് ഗാംഗ്വാര്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)