Sorry, you need to enable JavaScript to visit this website.

എല്ലാവരും പോണ്‍ താരമെന്ന് വിളിച്ചു, അച്ഛന്‍ പോലും വിശ്വസിച്ചു, ഒടിവില്‍ വീടുവിട്ടെന്ന് ഉര്‍ഫി

മുംബൈ- പതിനഞ്ചാം വയസില്‍ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ച ചിത്രം ഒരാള്‍ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല സൈറ്റിലിട്ടുവെന്നും അതോടെ എല്ലാവരും പോണ്‍ താരമെന്ന് വിളിച്ചു തുടങ്ങിയെന്നും നടിയും മോഡലും ഗായികയുമായ ഉര്‍ഫി ജാവേദ്. തന്റെ കുട്ടിക്കാലം അത്ര സുഖകരമായിരുന്നില്ലെന്നും  പതിനേഴാം വയസില്‍ വീടുവിട്ട്  ഇറങ്ങേണ്ടിവന്നുവെന്നം ഹ്യൂമന്‍സ് ഓഫ് ബോംബേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉര്‍ഫി പറഞ്ഞു.
എല്ലാവരും പോണ്‍ താരമെന്ന് വിളിക്കാനാരംഭിച്ചതോടെ അച്ഛന്‍ പോലും ആ രീതിയില്‍ കാണാനാരംഭിച്ചെന്നും ഉര്‍ഫി പറയുന്നു. തന്നെ വീട്ടില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നു മാത്രമല്ല ഒരുപാട് തല്ലിയെന്നും ഉര്‍ഫി പറഞ്ഞു. തന്നെ വിശ്വസിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ലെന്നും നടി പറഞ്ഞു. എല്ലാം സഹിച്ച് രണ്ട് വര്‍ഷം വീട്ടില്‍ പിടിച്ചുനിന്നു. പതിനേഴാം വയസില്‍ വീടുവിട്ടെ. സഹോദരിമാര്‍ക്കൊപ്പമാണ് വീട്ടില്‍നിന്നിറങ്ങിയത്. ലഖ്‌നൗവിലേക്കാണ് പോയത്. അവിടെ കുട്ടികള്‍ക്ക് ട്യൂഷനെടുത്താണ് ജീവിതം മുന്നോട്ടുനീക്കിയതെന്നും ം ഉര്‍ഫി പറഞ്ഞു.
പിന്നീട് ദല്‍ഹിയിലേക്ക് പോയി. അവിടെ ഒരു സുഹൃത്തിനൊപ്പമായിരുന്നു താമസം. കോള്‍ സെന്ററില്‍ ജോലി ലഭിച്ചെങ്കിലും അത് തുടര്‍ന്നുകൊണ്ടുപോവാനായില്ല. പിന്നീട് മുംബൈയിലെത്തി
ഓഡിഷനില്‍ പങ്കെടുത്ത് ടെലിവിഷന്‍ രംഗത്തേക്ക് കാലെടുത്തുവെച്ചു. തുടര്‍ന്നാണ് എല്ലാ രംഗത്തും സജീവമായതെന്ന് അവര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നടി സജീവമാണ്. ഇടക്കിടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാറുള്ള ഉര്‍ഫിയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ ആയിരങ്ങളാണ് ഫോളോ ചെയ്യുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News