Sorry, you need to enable JavaScript to visit this website.

ഭീരുവെന്ന് വിളിച്ച് ഭാര്യയുടെ നിരന്തര പീഡനവും ക്രൂരതയും; വിവാഹ മോചനം ശരിവെച്ച് ഹൈക്കോടതി

കൊല്‍ക്കത്ത- ഭീരുവെന്നും തൊഴില്‍രഹിതനെന്നും വിളിച്ച് നിരന്തരം പീഡിപ്പിക്കുന്ന ഭാര്യയില്‍നിന്ന് വിവാഹ മോചനം തേടാനുള്ള ഭര്‍ത്താവിന്റെ അവകാശം കല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.
ഭാര്യ നിരന്തരം പീഡിപ്പിക്കുകയാണെങ്കില്‍ മാനസികമായ ക്രൂരതയുടെ പേരില്‍ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടാന് ഭര്‍ത്താവിന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.  കോടതിയിലെത്തിയ കേസില്‍ ഭര്‍ത്താവിനെ മാതാപിതാക്കളെ ഒഴിവാക്കാനും ഭാര്യ നിര്‍ബന്ധിച്ചിരുന്നു.
ഭര്‍ത്താവിനെതിരായ മാനസിക ക്രൂരതയുടെ പേരില്‍ വിവാഹം റദ്ദാക്കിയ കീഴ്‌ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത ഭാര്യയുടെ  കേസ് പരിഗണിച്ച ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് ഉദയ് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്  ഇന്ത്യന്‍ സംസ്‌കാരമനുസരിച്ച് ഭര്‍ത്താവ് മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. മാതാപിതാക്കളില്‍നിന്ന് മകന് വേര്‍പിരിഞ്ഞ് ജീവിക്കണമെങ്കില്‍  ന്യായമായ എന്തെങ്കിലും കാരണം വേണം.
പടിഞ്ഞാറന്‍ മിഡ്‌നാപൂര്‍ ജില്ലയിലെ കുടുംബ കോടതിയാണ് 2001 ജൂലൈയില്‍ ഭാര്യ മാനസിക മായി പീഡിപ്പിക്കുകയാണെന്ന ഭര്‍ത്താവിന്റെ വാദം അംഗീകരിച്ച് വിവാഹം റദ്ദാക്കിയിരുന്നത്. 2009 മേയിലാണ് ഇത് ചോദ്യം ചെയ്ത് യുവതി  കല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചത്.
ഭര്‍ത്താവിനെ ഭീരുവെന്നും തൊഴില്‍ രഹിതനെന്നും വിശേഷിപ്പിക്കുന്ന ഭാര്യ നല്‍കിയ തെറ്റായ പരാതി കാരണമാണ് ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നഷ്ടമായതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹരജിക്കാരിയുടെ ഡയറിയിലെ ചില ഉള്ളടക്കങ്ങളും കോടതി കണക്കിലെടുത്തി. ഡയറിയില്‍  തന്റെ ഭര്‍ത്താവിനെ 'ഭീരു', 'തൊഴില്‍ രഹിതന്‍' എന്ന് വീണ്ടും വീണ്ടും വിശേഷിപ്പിച്ചിരുന്നു.
മാതാപിതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് താന്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായതെന്നും ഡയറിയില്‍  വ്യക്തമാക്കിയിരുന്നു. വേറെ വിവാഹത്തിനാണ് താല്‍പര്യമെന്നും ഡയറിക്കുറിപ്പുകള്‍ വെച്ച് കോടതി നിഗമനത്തിലെത്തി.
ഇത്തരം സന്ദര്‍ഭങ്ങളില്‍ വിവാഹം വെറും നിയമപരമായ ബന്ധമായി തുടരുമെന്നും കോടതി വ്യക്തമാക്കി.  വാദം കേട്ടശേഷം 2001ല്‍ വിവാഹം വേര്‍പെടുത്തിയ കുടുംബകോടതിയുടെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News