കുവൈത്ത് സിറ്റി- കുവൈത്തില്‍നിന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിനിടെ 9000 പ്രവാസികളെ നാടുകടത്തിയതായി ഔദ്യോഗിക കണക്ക്. നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഏറ്റവും കൂടുതല്‍ നാടുകടത്തപ്പെട്ട പൗരന്മാരില്‍ ഫിലിപ്പിനോകള്‍ രണ്ടാം സ്ഥാനത്തും ശ്രീലങ്കക്കാര്‍ മൂന്നാം സ്ഥാനത്തുമാണ്. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ നാടുകടത്തപ്പെട്ട 9000 പേരില്‍ നാലായിരത്തോളം പേര്‍ സ്ത്രീകളാണ്. മറ്റ് രാജ്യങ്ങളിലെ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നാടുകടത്തപ്പെട്ടവരും കണക്കില്‍ ഉള്‍പ്പെടുന്നു.
സ്ത്രീകളടക്കം 700 പേര്‍ നാടുകടത്തല്‍ പ്രതീക്ഷിച്ച് ജയിലില്‍ കഴിയുന്നുണ്ട്. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത പത്ത് ദിവസത്തിനുള്ളില്‍ ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാടുകടത്തപ്പെട്ട പ്രവാസികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)