ബെംഗളൂരു- കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ ആരംഭിച്ചതോടെ ബിജെപിയില്‍ വിമത ഭീഷണി ശക്തമായി. നിരവധി സീറ്റുകളിലാണ് വിമത ഭീഷണി ഉയര്‍ന്നിരിക്കുന്നത്.
സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതില്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്ന് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗം ബി.എസ് യെദ്ദീയൂരപ്പ പറഞ്ഞു. ജയിക്കാന്‍ കഴിയുന്ന സീറ്റുകളില്‍ മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനാര്‍ത്ഥി മോഹികളുണ്ട്. ഓരോ മണ്ഡലത്തിലെയും രണ്ടോ മൂന്നോ പേരുടെ ചുരുക്കപ്പട്ടികയാണ് തയ്യാറാക്കുന്നത്. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശവും ജയസാധ്യതയും പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനാര്‍ത്ഥി പട്ടികയാകുമെന്നും യെദ്ദിയൂരപ്പ പറഞ്ഞു.
കുറഞ്ഞത് 40 സീറ്റുകളിലെങ്കിലും വിമത ഭീഷണിയുണ്ട്. സീറ്റ് ലഭിച്ചില്ലെങ്കിലും മത്സരിക്കുമെന്ന് ചില നേതാക്കള്‍ പരസ്യമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
2019ല്‍ എംഎല്‍എമാരെ കൂറുമാറ്റി സംസ്ഥാനത്ത് ബിജെപി സര്‍ക്കാരിന് വഴിയൊരുക്കിയ രമേഷ് ജര്‍ക്കിഹോളി എംഎല്‍എയും ഇടഞ്ഞുനില്‍ക്കുകയാണ്. മൂന്ന് അനുയായികള്‍ക്ക് സീറ്റ് നല്‍കണമെന്നാണ് ജര്‍ക്കിഹോളിയുടെ ആവശ്യം.
റാനേബെന്നൂരില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ബിജെപി എംഎല്‍സിയായ ആര്‍.ശങ്കര്‍ പറഞ്ഞു. ബഗല്‍കോട്ട് എംഎല്‍എ വീരണ്ണ ചരന്തിമതിതന്റെ സഹോദരന്‍ മല്ലികാര്‍ജുന് സീറ്റ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രി മുരുഗേഷ് നിറാനിയും തന്റെ സഹോദരന് വേണ്ടി സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)