Sorry, you need to enable JavaScript to visit this website.

രാഹുലിനെ ശിക്ഷിച്ച ജഡ്ജിയുടെ നാവറുക്കും; കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു

ഡിണ്ടിഗല്‍-അധികാരത്തില്‍ വന്നാല്‍ രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ച ജഡ്ജിയുടെ നാവ് അറുക്കുമെന്ന പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തി. മോദി കുടുംബപ്പേര് കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചതില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച റാലിയില്‍ വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ്  ഡിണ്ടിഗല്‍ ജില്ലാ പ്രസിഡന്റ് മണികണ്ഠനാണ് കേസില്‍ കുടുങ്ങിയത്. രാഹുല്‍ ഗാന്ധിക്കെതിരെ വിധി പറഞ്ഞ ജഡ്ജി ആരുടെ സ്ലീപ്പര്‍ സെല്ലായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിവാദ പ്രസംഗത്തെ തുടര്‍ന്ന് ഡിണ്ടിഗല്‍ പോലീസ് മണികണ്ഠനെതിരെ ഐപിസിയിലെ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
കോണ്‍ഗ്രസിന്റെ എസ്.സി/ എസ്.ടി. വിഭാഗത്തിന്റെ പ്രതിഷേധത്തിലായിരുന്നു മണികണ്ഠന്റെ പരാമര്‍ശം. മാര്‍ച്ച് 23ന്, സൂറത്ത് കോടതി ജഡ്ജ് നമ്മുടെ നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. കേട്ടോളൂ ജഡ്ജി എച്ച്. വര്‍മ്മ, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഞങ്ങള്‍ നിങ്ങളുടെ നാവ് പിഴുതെടുക്കും.'
മുന്‍ ബി.ജെ.പി. നേതാവും നിലവില്‍ എ.ഐ.എ.ഡി.എം.കെ. അംഗവുമായ നിര്‍മല്‍ കുമാര്‍ വിവാദ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവിട്ടു. ഭീഷണിപ്രസംഗം നടത്തിയിട്ടും തമിഴ്‌നാട് പോലീസ് നടപടിയൊന്നുമെടുത്തില്ലെന്ന്  നിര്‍മല്‍ കുമാര്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.

 

 

Latest News