ന്യൂദല്‍ഹി- ട്വിറ്റര്‍ വെബില്‍ ഏതാനും ദിവസം മുമ്പ് കുടിയിരുത്തിയ നായയെ പുറത്താക്കി എലോണ്‍ മസ്‌ക് പക്ഷിയെ തിരികെ എത്തിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കിളിയെ മാറ്റി ട്വിറ്റര്‍ ഉടമ എലോണ്‍ മസ്‌ക് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. മൈക്രോ ബ്ലോഗിംഗ് സൈറ്റിന്റെ പക്ഷി ലോഗോയ്ക്ക് പകരം ഒരു ഡോഗ്‌കോയിന്‍ മെമെയാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ എലോണ്‍ മസ്‌ക് ട്വിറ്റര്‍ ലോഗോ പുനഃസ്ഥാപിച്ചപ്പോൾ ഇദ്ദേഹത്തിന് എന്തുപറ്റിയെന്നാണ് ആളുകൾ ചോദിക്കുന്നത്.
ഈ നീക്കത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല, മസ്‌കിന് പോലും അറിയില്ലെന്നാണ് ആളുകളുടെ കമന്റ്. കാരണം എന്തുതന്നെയായാലും നീല പക്ഷി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ തിരിച്ചെത്തി. വീണ്ടും പറന്നു പോകില്ലെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പ്രതീക്ഷിക്കുന്നത്.
ആപ്പില്‍ ചെറിയ നീല പക്ഷിയെ കാണിക്കുമ്പോള്‍ തന്നെ വെബ് പതിപ്പില്‍ മാത്രാണ് ട്വിറ്റര്‍ ലോഗോ ഷിബ ഇനുവിന്റെ ഡോഗ് ചിത്രമാക്കി മാറ്റിയിരുന്നത്. മസ്‌കിന്റെ മറ്റൊരു കമ്പനിയായ ടെസ്‌ലയില്‍ ചരക്കുകള്‍ക്കുള്ള പണമടയ്ക്കല്‍ രീതിയായി അംഗീകരിക്കപ്പെട്ട ക്രിപ്‌റ്റോകറന്‍സിയാണ് ഡോഗ് കോയിന്‍.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)