മുംബൈ- സ്‌റ്റൈലിന്റെ കാര്യത്തിലും ഫാഷനിലും പുതുമ തേടാറുള്ള ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ പുതിയ വാച്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ബോളിവുഡ് ബാദ്ഷാ ധരിച്ച 31.1 ലക്ഷത്തിന്റെ വാച്ച് മുംബൈയില്‍ നടന്ന എന്‍.എം.എ.സി.സി ഉദ്ഘാടന ചടങ്ങില്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റി.
ഔഡെമര്‍സ് പിഗ്വെറ്റ് റോയല്‍ ഓക്ക് ക്രോണോഗ്രാഫ് വാച്ച് യഥാര്‍ഥത്തിലുള്ള എന്‍ജിനീയറിംഗ് മാസ്റ്റര്‍ പീസാണ്. മികച്ച മെറ്റീരിയലുകള്‍ കൊണ്ട് നിര്‍മിച്ച വാച്ച് ആഡംബരത്തിന്റെയും ചാരുതയുടെയും പ്രതീകമായാണ് പ്രമുഖര്‍ ധരിക്കുന്നത്.
റോയല്‍ ഓക്ക് ക്രോണോഗ്രാഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന വാച്ചാണെന്നും
ബോളിവുഡിലെ രാജാവിനേക്കാള്‍ മറ്റാരാണ് ഇത് ധരിക്കാനെന്നും ചോദിച്ചു കൊണ്ട് കമ്പനി പരസ്യം തുടങ്ങി.
ഡങ്കിയിലും ജവാനുമാണ് ഷാരൂഖ് ഖാന്റെ പുതിയ സിനിമകള്‍. സല്‍മാന്‍ ഖാന്റെ ടൈഗര്‍ 3 ലും അദ്ദേഹത്തിന് കാര്യമായ അതിഥി വേഷവുമുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)