സൗത്ത് കരോലിന- കിഡ്‌നിയില്‍ കല്ലാണെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 18 കാരി പ്രസവിച്ചു. പോയ മാസങ്ങളിലൊക്കെ ബികിനി ധരിച്ചിരുന്ന പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ആര്‍ക്കും ഒരിക്കലും സംശയം തോന്നിയതുമില്ല. വയറില്ലെന്ന് മാത്രമല്ല, എല്ലാ മാസവും കൃത്യമായി മാസമുറ ഉണ്ടായിരുന്നുവെന്നും ബ്രയാന ബ്ലാന്റണെന്ന 18 കാരി പറയുന്നു. ഗര്‍ഭമുണ്ടോ എന്നറിയാനുള്ള ടെസ്റ്റും നെഗറ്റീവായിരുന്നു. ഭക്ഷണം കഴിച്ചതിനുശേഷം ഓക്കനമുണ്ടായതിനെ തുടര്‍ന്നാണ് ടെസ്റ്റ് നടത്തിയത്. വയറുവേദനയാണ് വൃക്കയില്‍ കല്ലാണെന്ന് തെറ്റിദ്ധരിച്ച് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. ഡോക്ടര്‍മാരാണ് പ്രസവ വേദനയാണെന്ന് അറിയിച്ചതും അധികം വൈകാതെ പെണ്‍കുഞ്ഞിനെ പ്രസവിച്ചതും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)