നെടുമ്പാശ്ശേരി-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി 1.6 കോടി രൂപ വില മതിക്കുന്ന 3630.04 ഗ്രം സ്വര്‍ണമാണ് പിടിച്ചത്.
ദുബായില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ വന്ന മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫില്‍ നിന്നും 80 ലക്ഷം രൂപ വിലയുള്ള 1812 .11 ഗ്രാം സ്വര്‍ണം പിടിച്ചു . കൊച്ചി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് യാത്രക്കാരനെ പരിശോധിച്ചത് . ഇയാള്‍ 1157 . 32 ഗ്രാം സ്വര്‍ണ്ണ മിശ്രിതം നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ചിരുന്നു. 654.79 ഗ്രാം സ്വര്‍ണം കുഴുമ്പുരുപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചും കൊണ്ടുവന്നു.
ദുബായില്‍ നിന്നും ഫ്‌ളൈ ദുബായി വിമാനത്തില്‍ വന്ന മലപ്പുറം സ്വദേശി മുഹമ്മദ് നസീഫ് എന്ന യാത്രക്കാരനില്‍ നിന്നാണ് 80 ലക്ഷം രൂപ വിലയുള്ള 1817 . 93 ഗ്രാം സ്വര്‍ണ്ണം പിടിച്ചത് .ഇത് നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത് . ഇയാള്‍ ഗ്രീന്‍ ചാനലിലൂടെ പുറത്തേയ്ക്ക് വന്നപ്പോള്‍ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം വിശദമായി പരിശോധിച്ചാണ് സ്വര്‍ണ്ണം കണ്ടെടുത്തത് .
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 12 മണിക്കൂറിനകം 2 .5 കോടി രൂപ വിലയുള്ള അഞ്ച് കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണ്ണം പിടിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥന്‍മാര്‍ വെളുപ്പെടുത്തി. ഇന്ത്യയില്‍ സ്വര്‍ണ്ണവില വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ കള്ളക്കടത്ത് വര്‍ദ്ധിക്കുമെന്ന് രഹസ്യന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.ഇത് കണക്കിലെടുത്താണ് പരിശോധനകള്‍ ശക്തമാക്കിട്ടുള്ളത്
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)