സൗദി അറേബിയയില്‍നിന്ന് ദിനം പ്രതി വാഹനാപകട വാര്‍ത്തകള്‍ നമുക്കിടയിലേക്ക് എത്തുന്നത് പതിവായിരുക്കുന്ന ഈ സന്ദര്‍ഭത്തില്‍ ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നു.ഈയിടെ സൗദിയിലെ വിസ നിയമങ്ങളില്‍ വന്ന മാറ്റങ്ങള്‍ യാത്രകള്‍ വര്‍ധിക്കാന്‍ സാഹചര്യം ഉണ്ടായി .അതോടെ പ്രവാസികളുടെയും കുടുംബങ്ങളുടെയും യാത്രകള്‍ വര്‍ധിക്കുകയും ചെയ്തു .വിശിഷ്യാ ഉംറ നിര്‍വഹിക്കാനും വിസിറ്റ് വിസ പുതുക്കാന്‍ അയല്‍ രാജ്യങ്ങളായ ബഹ്‌റൈന്‍ ,ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്ക് പോകുന്നതും വര്‍ധിച്ചു .ചുരുങ്ങിയ അവധി എടുത്ത് യാത്ര പുറപ്പെടുന്നത് മൂലം പ്രവാസികളെ കണ്ണീരിലാക്കുന്ന അപകടങ്ങളിലേക്ക് അതുപോലെ ഉറ്റവരുടെ തീരാ നഷ്ടങ്ങളിലേക്കും എത്തിച്ചേര്‍ന്നിരിക്കുകയാണ് .
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് സുരക്ഷിതമായ യാത്രക്ക് പാത ഒരുക്കാം..
നിര്‍ദ്ദേശങ്ങള്‍ :
*രേഖകളുടെ കാലാവധി പരിശോധിച്ച മതിയായത് ഉണ്ട് എന്ന് ഉറപ്പു വരുത്തുക (ഇഖാമ മൂന്ന് മാസം,പാസ്‌പോര്ട്ട് ആറു മാസം )
*വിസിറ്റ് വിസയുടെ കാലാവധിക്കുള്ളില്‍ സൗദിയില്‍ നിന്നും പുറത്തു പോകുക .
*വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ,ഇന്‍ഷുറന്‍സ് ,ഫഹസ് എന്നിവ കാലാവധിയോടെ കയ്യില്‍ കരുതുക.
*വാഹനങ്ങളുടെ പരിശോധന കാര്യക്ഷമമാക്കുകയും ന്യൂനതകള്‍ വിട്ടുവീഴ്ച കൂടാതെ പരിഹരിക്കുകയും ചെയ്യുക .
*ദീര്‍ഘ ദൂര യാത്രികര്‍ രാത്രി സമയങ്ങളില്‍ മതിയായ വിശ്രമം ഉറപ്പു വരുത്തുക .ഇടക്ക് നിര്‍ത്തി ഉറങ്ങുന്നത് കൊണ്ടു മാത്രം ചിലപ്പോള്‍ മതിയായ വിശ്രമം ശരീരത്തിന് നല്‍കണമെന്നില്ല
*പകല്‍ യാത്രക്കും ,രാത്രി വിശ്രമത്തിനും മാറ്റി വെക്കുക .
*പിന്നിലുള്ള കുട്ടികളടക്കം യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുക .
*അതിര്‍ത്തിയില്‍ സുരക്ഷിതമായി വാഹനം നിര്‍ത്തി ,ബാക്കി ദൂരം വിമാനം ,ബസ് ,ട്രെയിന്‍ എന്നിവ ഉപയോഗപ്പെടുത്തുക (ഉംറ തീര്‍ത്ഥാടകര്‍ )
*ചൂടുള്ള കാലാവസ്ഥയില്‍ ടയര്‍ പൊട്ടുന്നത് ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ വാഹനം നിര്‍ത്തുക .
*വിസിറ്റ് വിസ പുതുക്കുന്നതിന് പോകുന്നവര്‍ സ്ത്രീകളെയും കുട്ടികളെയും അന്യരുടെ വാഹനങ്ങളിലോ പാക്കേജുകളിലോ തനിയേ വിടാതിരിക്കുക .
*യാത്രയില്‍ ഉടനീളം കൃത്യമായ ഭക്ഷണവും വെള്ളവും കഴിക്കുക .
*ഒന്നിലധികം കുടുംബങ്ങളുടെ കൂടെ വ്യത്യസ്ത വാഹനങ്ങളിലായി യാത്ര പ്ലാന്‍ ചെയ്യുക .
*ആവശ്യമായ അവധി എടുത്ത് യാത്രകള്‍ മുന്‍കൂട്ടി തയ്യാറാക്കുക ,തിടുക്കപ്പെട്ടു യാത്ര ചെയ്യുമ്പോള്‍ ചിലപ്പോള്‍ പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരും .
*ആവശ്യത്തില്‍ അധികം പണം ,ആഭരണങ്ങള്‍,വിലപിടിപ്പുള്ള മറ്റുള്ളവ കയ്യില്‍ സൂക്ഷിക്കാതിരിക്കുക .
*സഹയാത്രികള്‍ ഉറങ്ങിയാല്‍ വാഹനം നിര്‍ത്തി ,ചെറിയ വിശ്രമം എടുക്കുക .
( മക്ക കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിൽ (ക്ലിനിക്കല്‍ കോഓര്‍ഡിനേറ്ററാണ് ലേഖകൻ.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമ ഏകോപന സമിതി അംഗം,
സൗദി ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ഫോറം എക്‌സിക്യൂട്ടീവ് മെമ്പര്‍, ഇന്ത്യൻ എംബസി വളണ്ടിയർ എന്നീ നിലകളിലും സേവനമനുഷ്ടിക്കുന്നു)