റിയാദ് - വ്യാജ മരുന്ന് കുറിപ്പടികള്‍ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ രണ്ടു വനിതകള്‍ അടങ്ങിയ നാലംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. വ്യാപാര സ്ഥാപനങ്ങള്‍ക്കും ഫാര്‍മസികള്‍ക്കും മുന്നില്‍ നിലയുറപ്പിച്ച് വ്യാജ മരുന്ന് കുറിപ്പടികള്‍ പ്രദര്‍ശിപ്പിച്ച് മരുന്നും ഭക്ഷണവും വാങ്ങാന്‍ പണമില്ലെന്ന് വാദിച്ചാണ് സംഘം ഭിക്ഷാടനം നടത്തിയിരുന്നത്. ഈജിപ്ത്, ജോര്‍ദാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്.
സംഘത്തില്‍ പെട്ട രണ്ടു ജോര്‍ദാനി വനിതകളാണ് നേരിട്ട് ഭിക്ഷാടനം നടത്തിയിരുന്നത്. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഫാര്‍മസികളില്‍ നിന്നും പുറത്തിറങ്ങുന്ന ഉദാരമതികള്‍ ജോര്‍ദാന്‍കാരികള്‍ക്ക് നല്‍കുന്ന ഭക്ഷ്യവസ്തുക്കളും മറ്റും വിറ്റ് പണമാക്കുന്ന ചുമതലയാണ് ഈജിപ്തുകാരന്‍ വഹിച്ചിരുന്നത്. സംഘാംഗങ്ങളെ കാറില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുകയാണ് പാക്കിസ്ഥാനി ചെയ്തിരുന്നത്. നിയമ നടപടികള്‍ക്ക് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)