Sorry, you need to enable JavaScript to visit this website.

വിദ്വേഷ പ്രചാരകര്‍ക്ക് അകറ്റാന്‍ കഴിയില്ല; ഹിന്ദു അയല്‍ക്കാരന്റെ അന്ത്യ കര്‍മങ്ങള്‍ക്ക് സഹായവുമായി മുസ്ലിംകള്‍

ശ്രീനഗര്‍-ജമ്മു കശ്മീര്‍ ഗ്രാമത്തില്‍ മരിച്ച ഹിന്ദു സഹോദരന്റെ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ച് മുസ്ലിം ഗ്രാമീണര്‍. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലുള്ള കക്രാന്‍ ഗ്രാമത്തിലാണ് ഹിന്ദു അയല്‍ക്കാരന്റെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ അയല്‍വാസികളായ മുസ്ലിംകള്‍ മുന്നിട്ടിറങ്ങിയത്.  
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (സിഐഎസ്എഫ്) ജോലി ചെയ്തിരുന്ന ബല്‍ബീര്‍ സിംഗാണ് (55) വ്യാഴാഴ്ച വൈകുന്നേരം കക്രാന്‍ ഗ്രാമത്തിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അമൃത്സറില്‍ സേവനമനുഷ്ടിച്ചിരുന്ന സിംഗ് കഴിഞ്ഞ വര്‍ഷം തീവ്രവാദികള്‍ കൊലപ്പെടുത്തിയ സഹോദരന്റെ ചരമവാര്‍ഷികത്തില്‍ പങ്കെടുക്കാനാണ് അവധിയിലെത്തിയത്.
ഗ്രാമത്തില്‍ താമസിക്കുന്ന ഏക ഹിന്ദു രജപുത്ര കുടുംബമാണ് സിംഗിന്റേത്. സിംഗിന്റെ അയല്‍വാസികളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി മുസ്ലിംകള്‍ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ സഹായിച്ചു. സിഐഎസ്എഫിലെ ഉദ്യോഗസ്ഥരും അനുശോചനത്തില്‍ പങ്കുചേരുകയും മരിച്ച സൈനികന് പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News