Sorry, you need to enable JavaScript to visit this website.

നെതന്യാഹു സര്‍ക്കാരിന്റെ നടപടികള്‍ അറബ് ലോകവുമായുള്ള ബന്ധത്തെ വീണ്ടും തകിടം മറിച്ചു

ഇസ്രായില്‍ പ്രധാനമന്ത്രി നെതന്യാഹു പ്രതിവാര മന്ത്രിസഭാ യോഗത്തില്‍.

ഷിക്കാഗോ- പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള പുതിയ സഖ്യ സര്‍ക്കാരിന് കീഴില്‍ ഫലസ്തീനികള്‍ക്കെതിരായ അക്രമം വര്‍ധിക്കുന്നത് അറബ് രാജ്യങ്ങളുമായുള്ള ഇസ്രായിലിന്റെ ബന്ധത്തെ ദുര്‍ബലമാക്കുമെന്ന് ഇസ്രായില്‍ മാധ്യമപ്രവര്‍ത്തകരും മുന്‍ നയതന്ത്രജ്ഞരും മുന്നറിയിപ്പ് നല്‍കുന്നു. അബ്രഹാം കരാറില്‍ ഒപ്പുവെച്ച അറബ് രാജ്യങ്ങളെ പുതിയ സംഘര്‍ഷം ബാധിക്കുമെന്ന്
ഇസ്രായില്‍ മന്ത്രിമാരും പറയുന്നു.
ഇസ്രായിലില്‍ തീവ്ര വലതുപക്ഷ ഗവണ്‍മെന്റിന്റെ ആദ്യ മൂന്ന് മാസങ്ങള്‍ അരാജകത്വം നിറഞ്ഞതാണെന്നും  വംശീയ നിലപാടുകള്‍ ഗുരുതരമായെന്നും മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആതിഥേയത്വം വഹിച്ച ചര്‍ച്ചയില്‍ പാനലിസ്റ്റുകള്‍ പറഞ്ഞു.
ഡിസംബറില്‍ അധികാരത്തില്‍ വന്നതുമുതല്‍, ഫലസ്തീനികളുടെ പ്രതിഷേധത്തെ ഭരണകൂടം അക്രമാസക്തമായി അടിച്ചമര്‍ത്തുകയാണ്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഉടനീളം സൈനിക നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് നൂറോളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
ഫെബ്രുവരി 27ന് ഫലസ്തീന്‍ ഗ്രാമമായ ഹുവാരയ്ക്ക് നേരെയുണ്ടായ നടപടി ഏറ്റവും അക്രമാസക്തമായിരുന്നു. വംശഹത്യ എന്നാണ് ഇസ്രായില്‍ സര്‍ക്കാരിന്റെ അതിക്രമങ്ങളെ ഒരു ഇസ്രായില്‍ പാനലിസ്റ്റ് വിശേഷിപ്പിച്ചത്. തലേദിവസം ഫലസ്തീനികള്‍ ഇസ്രായേലികള്‍ക്കെതിരെ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട സായുധ കുടിയേറ്റക്കാര്‍ വടക്കന്‍ വെസ്റ്റ് ബാങ്കിലെ ഗ്രാമത്തിലൂടെ രാത്രി വൈകി ആക്രമണം നടത്തി. ഒരു ഫലസ്തീനി കൊല്ലപ്പെട്ട സംഭവത്തില്‍ 100ലധികം പേര്‍ക്ക് പരിക്കേറ്റു. അക്രമം അവസാനിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടായില്ല.
ആദ്യത്തെ മൂന്ന് മാസങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന് മിഡില്‍ ഈസ്റ്റിലെ മുതിര്‍ന്ന നയതന്ത്രജ്ഞനായ ബരാക് റാവിദ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News