Sorry, you need to enable JavaScript to visit this website.

മത രാഷ്ട്രീയവും പ്രചാരണവും ഭരണഘടനാ ലംഘനമല്ലേ, അമിത് ഷായോട് കപില്‍ സിബല്‍

ന്യൂദല്‍ഹി- മതം അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടനാ ലംഘനമാണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തില്‍ മറു ചോദ്യവുമായി പ്രശസ്ത അഭിഭാഷകനും രാജ്യസഭാംഗവുമായ കപില്‍ സിബല്‍.
മറ്റു പിന്നാക്ക (ഒബിസി) വിഭാഗത്തിന് കീഴില്‍ വരുന്ന മുസ്ലിംകള്‍ക്ക്  നാല് ശതമാനം സംവരണം റദ്ദാക്കിയ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെ അമിത് ഷാ ഞായറാഴ്ച അഭിനന്ദിച്ചിരുന്നു. മതപരമായ ക്വാട്ട ഭരണഘടനാപരമായി അസാധുവാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അമിത് ഷായുടെ ന്യായീകരണം.
മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടനയെ ലംഘിക്കുന്നുണ്ടെങ്കില്‍ മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയം, പ്രചരണം, പ്രസംഗങ്ങള്‍, അജണ്ടകള്‍, പരിപാടികള്‍ എന്നിവ ഭരണഘടന ലംഘനമല്ലേ എന്ന് കപില്‍ സിബല്‍ ട്വിറ്ററില്‍ ചോദിച്ചു.
ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയിരുന്ന നാല് ശതമാനം സംവരണം ബി.ജെ.പി നിര്‍ത്തലാക്കിയെന്നും വൊക്കലിഗകള്‍ക്ക് രണ്ട് ശതമാനവും ലിംഗായത്തുകള്‍ക്ക് രണ്ട് ശതമാനവും നല്‍കിയെന്നുമാണ് ബിദാര്‍ ജില്ലയിലെ ഗോരട്ട ഗ്രാമത്തിലും റായ്ച്ചൂര്‍ ജില്ലയിലെ ഗബ്ബൂരിലും നടന്ന പൊതുയോഗങ്ങളില്‍ അമിത് ഷാ പറഞ്ഞത്. ന്യൂനപക്ഷ സംവരണം ഭരണഘടനാപരമായി സാധുതയുള്ളതല്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ ഭരണഘടനയില്‍ വ്യവസ്ഥയില്ല. പ്രീണന രാഷ്ട്രീയത്തിന് കോണ്‍ഗ്രസ് സര്‍ക്കാരാണ് ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കിയത്- എന്നിങ്ങനെയായിരുന്നു അമിത് ഷായുടെ പ്രസംഗം.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News