മംഗളുരു- കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്ക് വന്‍ നല്‍കി, മുതിര്‍ന്ന ബിജെപി നേതാവും ബൊമ്മൈയുടെ വിശ്വസ്തനുമായ മഞ്ജുനാഥ് കുന്നൂരും മകന്‍ രാജു കുന്നൂരും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് പാളയത്തിലെത്തി.
ഹാവേരി ജില്ലയില്‍ നിന്ന് ഇവര്‍ക്കുപുറമെ കെ.ആര്‍ പെറ്റ്, ജെ. ഡി എസ് നേതാവ് ദേവരാജ് എന്നിവരും പാര്‍ട്ടി വിട്ടു. ഇവരെ കെ.പി.സി.സി അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു. ശിവമൊഗ്ഗയിലെ ബി.ജെ.പി നേതാവ് അരുണ്‍, മറ്റ് പ്രമുഖ ജെ. ഡി എസ് നേതാവ് സുധാകര്‍ തുടങ്ങിയവര്‍ ചിന്താമണിയില്‍ നിന്ന് അനുഭാവികളോടൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, മുതിര്‍ന്ന പാര്‍ട്ടി നേതാവ് കെ.റഹ്മാന്‍ ഖാന്‍, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് സലീം അഹമ്മദ്, മുന്‍ മന്ത്രിമാരായ ചെലുവരയ്യസ്വാമി, പ്രിയങ്ക് ഖാര്‍ഗെ, നരേന്ദ്ര സ്വാമി എന്നിവര്‍ പുതുമുഖങ്ങളെ സ്വാഗതം ചെയ്യാന്‍ കെ.പി.സി.സി ഓഫീസില്‍ എത്തിയിരുന്നു.
ബൊമ്മൈയുടെ വലംകൈയും പ്രമുഖ ബി.ജെ.പി നേതാവുമായ മഞ്ജുനാഥ് ഹവേരി ജില്ലയിലെ തന്റെ നിയമസഭാ മണ്ഡലമായ ഷിഗ്ഗോണില്‍ നിന്ന് കൂറുമാറിയതില്‍ കെ.പി.സി.സി പ്രസിഡന്റ് ആഹ്ലാദം പ്രകടിപ്പിച്ചു. മൂന്ന് തവണ എം എല്‍ എ യും മുന്‍ എംപിയുമാണ് ബി. ജെ. പി യില്‍ നിന്ന് രാജിവെച്ച മഞ്ജുനാഥ് കുന്നൂര്‍. ബൊമ്മൈയുടെ ജനപ്രീതി കുറയുന്നതും ബി.ജെ.പിയുടെ ദയനീയമായ അവസ്ഥയും ഇവരുടെ രാജിക്ക് തെളിവാണ്. മുഖ്യമന്ത്രിക്ക് സ്വന്തം വിശ്വസ്തന്റെ വിശ്വാസവും നഷ്ടപ്പെട്ടാല്‍, ജനങ്ങള്‍ക്ക് അദ്ദേഹത്തെ എങ്ങനെ വിശ്വസിക്കാനാകും. താനും മകനും അനുയായികളും മറ്റ് ജില്ലകളിലെ നേതാക്കളും നിരുപാധികമായി പാര്‍ട്ടിയില്‍ ചേരുന്നുവെന്നാണ് മഞ്ജുനാഥ കുന്നൂര്‍ പറഞ്ഞത്. കോണ്‍ഗ്രസില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ചിന്താമണിയിലെ യുവ സുഹൃത്ത് സുധാകര്‍ തന്നെ പലതവണ കണ്ടിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. സുധാകറിനെ ചിന്താമണിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം വിജയത്തിനായി എല്ലാ പാര്‍ട്ടിക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)