ന്യൂദല്‍ഹി-ഹത്രാസില്‍ ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിലെ ഒരാള്‍ക്കു ജോലി നല്‍കുന്നതിനും കുടുംബത്തെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുമായി അലഹബാദ് ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തിനെതിരേ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കി ഹരജി സുപ്രീംകോടതി തള്ളി.
ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കിയ യുപി സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ അമ്പരപ്പ് പ്രകടിപ്പിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.
കേസിന്റെ സാഹചര്യങ്ങളെല്ലാം തന്നെ പരിഗണിച്ചാണ് അലഹാബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുന്നതും അതിനാല്‍ ഇടപെടുന്നില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. കുടുംബം ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് ഇവരെ മാറ്റിപ്പാര്‍ക്കാന്‍ സാധിക്കില്ലെന്നായിരുന്നു യു.പി സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ അറ്റോര്‍ണി ജനറല്‍ ഗരിമ പ്രസാദിന്റെ വാദം. എന്നാല്‍, കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് നിര്‍ദേശമെന്ന് ഹൈക്കോടതി വിധിയില്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)