മുംബൈ- പരിക്കുകള്‍ സാവകാശം ഭേദമാകുകയാണെന്ന് ബോളിവുഡ് മെഗാസ്റ്റര്‍ അമിതാഭ് ബച്ചന്‍. വരാനിരിക്കുന്ന ചിത്രമായ 'പ്രോജക്റ്റ് കെ' യുടെ സെറ്റില്‍വെച്ചാണ് ബച്ചന് പരിക്കേറ്റത്. സുഖം പ്രാപിക്കുന്നതിനെക്കുറിച്ചുള്ള ഹെല്‍ത്ത് അപ്‌ഡേറ്റുകള്‍ അദ്ദേഹം തന്നെ നല്‍കുന്നുണ്ട്.
ഞായറാഴ്ചകളില്‍ വീടിന് പുറത്ത് ആരാധകരുമായി കൂടിക്കാഴ്ച്ച നടത്തുന്ന ബച്ചന്‍ തന്റെ ബ്ലോഗിലൂടെയാണ് വിവരങ്ങള്‍ പങ്കുവെക്കുന്നത്. പരിക്കുകള്‍ സാവധാനത്തില്‍ സുഖപ്പെടുകയാണ്. ഗേറ്റിലെത്തുന്ന അഭ്യുദയകാംക്ഷികളോട് കൈ വീശണം. ആരാധകരുമായി വിട്ടുനില്‍ക്കുന്നതില്‍ വിഷമം അറിയിച്ചുകൊണ്ട് ബച്ചന്‍ പറഞ്ഞു.
'പ്രോജക്റ്റ് കെ' ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഈ മാസാദ്യം ഹൈദരാബാദില്‍ വെച്ചാണ് ബച്ചന് പരിക്കേറ്റത്. ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലില്‍ ഡോക്ടറെ കണ്ട് സിടി സ്‌കാനിംഗിന് ശേഷാമാണ് അദ്ദേഹം മുംബൈയിലെത്തിയത്. ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുകയാണ്.
സിനിമയുടെ ഒരു ആക്ഷന്‍ സീക്വന്‍സിനിടെയാണ് 80 കാരനായ ബച്ചന് വലതുവശത്തെ വാരിയെല്ലിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം മാറ്റിവെച്ചതായി അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
അശ്വിനി ദത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക് ഷന്‍ ചിത്രമാണ് 'പ്രോജക്റ്റ് കെ'. തെലുഗിലും ഹിന്ദിയിലും ഒരേസമയം ചിത്രീകരിക്കുന്ന ചിത്രത്തില്‍ ബച്ചനു പുറമെ, പ്രഭാസ്, ദീപിക പദുക്കോണ്‍, ദിഷ പടാനി എന്നിവര്‍ അഭിനയിക്കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)