ന്യൂദല്‍ഹി- നടി പരിനീതി ചോപ്രയേയും ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയേയും ഒരുമിച്ചു കണ്ടതിനെ തുടര്‍ന്ന് ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹം.
ബുധനാഴ്ച രാത്രി മുംബൈയിലെ റെസ്‌റ്റോറന്റിലാണ് ഇരുവരും ഡിന്നറിനെത്തിയത്. വ്യാഴാഴ്ച ഉച്ചഭക്ഷണത്തിനും ഒരുമിച്ചുകണ്ടതോടെ ഇരുവരും ഡേറ്റിംഗിലാണോ എന്ന സംശയത്തിലേക്ക് നെറ്റിസണ്‍മാരെ എത്തിച്ചു. വാര്‍ത്താ ലേഖകര്‍ രാഘവ് ഛദ്ദയോട് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ പുഞ്ചിരിയോടെ അവ്യക്തമായ മറുപടിയാണ് നല്‍കിയത്.
'ആപ് മുജ്‌സെ രാജനീതി കേ സവാല്‍ കരിയേ, പരിനീതി കേ സവാല്‍ നാ കരിയേ (ദയവായി എന്നോട് രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കൂ, പരിനീതിയല്ല). പരിനീതിയെ കുറിച്ച് ചോദിക്കുന്നവര്‍ക്ക് എന്താണ് മറുപടിയെന്ന് ചോദ്യത്തിന് നിങ്ങള്‍ക്ക് ഉത്തരം ലഭിക്കുമെന്നായിരുന്നു പ്രതികരണം.
ഇരുവരുടേയും ഫോട്ടോകളും വീഡിയോകളുമാണ് ഡേറ്റിംഗ് കിംവദന്തികള്‍ക്ക് കാരണമായത്.
ഈ വര്‍ഷം ആദ്യം ലണ്ടനില്‍ നടന്ന ഇന്ത്യ-യുകെ ഔട്ട്സ്റ്റാന്‍ഡിംഗ് അച്ചീവര്‍ ഓണേഴ്‌സിനിടെ രാഘവും പരിനീതിയും കണ്ടുമുട്ടിയതായി റിപ്പോര്‍ട്ടുണ്ട്.
പരിനീതി ചോപ്രയുടെ രണ്ട് സിനിമകളാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. 'ഉഞ്ചൈ', 'കോഡ് നെയിം തിരംഗ'.
ദില്‍ജിത് ദോസഞ്ജിനൊപ്പം ഇംതിയാസ് അലിയുടെ 'ചാംകില' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അക്ഷയ് കുമാര്‍ നായകനാകുന്ന ജസ്വന്ത് സിംഗ് ഗില്ലിന്റെ ജീവചരിത്ര സിനിമയിലും പരിനീതി അഭിനയിക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)