ധാക്ക- ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍നിന്ന് ആയിരം റോഹിംഗ്യകളെ മ്യാന്മറിലേക്ക് തിരികെ കൊണ്ടുപോകും. പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ആയിരം പേരെ സ്വീകരിക്കാന്‍ മ്യാന്മര് സൈനിക ജണ്ട സന്നദ്ധമായിരിക്കുന്നത്. ഇതു സംബന്ധിച്ച് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല.
ഏപ്രില്‍ മധ്യത്തോടെ റോഹിംഗ്യകളെ സ്വീകരിച്ചുതുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്ത് ലക്ഷത്തോളം റോഹിംഗ്യകളാണ് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ദുരിതം സഹിച്ച് കഴിയുന്നത്.
മ്യാന്മറില്നിന്നെത്തിയ ഉദ്യോഗസ്ഥര്‍ അഭയാര്‍ഥി ക്യാമ്പില്‍ 480 റോഹിംഗ്യകളുമായി ഈയിടെ ചര്‍ച്ച നടത്തിയിരുന്നു. ഇവരുടെ രേഖകള്‍ പരിശോധിക്കാനാണ് ഉദ്യോഗസ്ഥരെത്തിയത്.
മ്യാന്മര് സൈന്യം നടത്തിയ വംശീയ ഉന്മൂലനത്തിനിടെയാണ് റോഹിംഗ്യകള്‍ ബംഗ്ലാദേശില്‍ അഭയം പ്രാപിച്ചത്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)