ജിദ്ദ- മാര്‍ച്ച് 31 നകം ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിച്ചിരിക്കണമെന്ന മുന്നറിയിപ്പില്‍ പ്രവാസി ഇന്ത്യക്കാര്‍ തല്‍ക്കാലം ഒഴിവായിട്ടുണ്ടെങ്കിലും ആധാര്‍ കാര്‍ഡ് ഇല്ലാത്ത പ്രവാസികള്‍ ഇപ്പോഴുമുണ്ട്.
ഡിജിറ്റല്‍ യുഗത്തില്‍ ഇന്ത്യയില്‍ എല്ലാവരുടെയും ഏറ്റവും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡെന്ന് മനസ്സിലാക്കാത്തവരാണ് അതിനുവേണ്ടി ശ്രമിക്കാത്തത്. ബാങ്ക് അക്കൗണ്ടുമായും മറ്റ് സേവനങ്ങളുമായും ഇത് ബന്ധിപ്പിക്കല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡായും വിലാസത്തിനായുള്ള തെളിവായും സ്വീകരിക്കുന്നതിനു പുറമെ, കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാനും ആധാര്‍ ആവശ്യമാണ്.
ഇന്ത്യയിലുള്ളവര്‍ക്ക് മാത്രമല്ല, പ്രവാസി ഇന്ത്യക്കാര്‍ക്കും (എന്‍ആര്‍ഐ) ആധാര്‍ കാര്‍ഡ് ലഭ്യമാണ്. ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാനാകുമോ എന്ന കാര്യത്തില്‍ പ്രവസികളില്‍ പലര്‍ക്കും വ്യക്തതയില്ല. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള എന്‍ആര്‍ഐക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാമെന്ന് യുഐഡിഎഐ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.
ഇനിയും ആധാര്‍ കാര്‍ഡ് എടുത്തില്ലെങ്കില്‍ അടുത്ത തവണ നാട്ടില്‍ പോയാല്‍ ഒട്ടും സംശയിക്കാതെ പ്രവാസി ആയിത്തന്നെ അപേക്ഷിക്കണം.
നിങ്ങളുടെ പ്രദേശത്തുള്ള ഒരു ആധാര്‍ സേവാ കേന്ദ്രം സന്ദര്‍ശിക്കുക.
നിലവിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരിക്കണം. ആവശ്യമായ എല്ലാ വിവരങ്ങളും സഹിതം രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കുക.
രജിസ്‌ട്രേഷന്‍ ഫോമില്‍ നല്‍കുന്ന വിവരങ്ങള്‍ പാസ്‌പോര്‍ട്ടിലെ വിവരങ്ങളുമായി പൊരുത്തപ്പെടുന്നതായിരിക്കണം.
ഫോമില്‍, പേരും ഇമെയില്‍ വിലാസവും ഉള്‍പ്പെടുത്തണം.
എന്‍.ആര്‍.ഐ ആയി ചേര്‍ക്കാന്‍ ആവശ്യപ്പെടുക.
പ്രവാസി അപേക്ഷകന്‍ ആധാര്‍ കാര്‍ഡ് അപേക്ഷയ്ക്ക് പുറമേ ഒരു ഡിക്ലറേഷന്‍ കൂടി സമര്‍പ്പിക്കണം. പ്രവാസികകള്‍ക്ക് ഡിക്ലറേഷന്‍ അല്‍പം വ്യത്യസ്തമാണ്. അതിനാല്‍ ഇത് ശ്രദ്ധയോടെ വായിച്ച് പൂര്‍ത്തിയാക്കുക.
പ്രവാസി എന്ന നിലയില്‍ നിങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പൂരിപ്പിക്കാന്‍ ഓപ്പറേറ്ററെ സഹായിക്കുക.
നിങ്ങളുടെ പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്ത് അപേക്ഷയില്‍ തിരിച്ചറിയല്‍ രേഖയായി ഉള്‍പ്പെടുത്തും
ബയോമെട്രിക് നടപടിക്രമം പൂര്‍ത്തിയാക്കാന്‍ നിങ്ങളുടെ കൈവിരലുകളും കണ്ണുകളും സ്‌കാന്‍ ചെയ്യും.
അപേക്ഷാ ഫോമില്‍ പൂരിപ്പിച്ച വിവരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുകയാണ് നടപടിക്രമത്തിലെ ഏറ്റവും നിര്‍ണായക ഘട്ടം.
അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കിയതിനു ശേഷം 14 അക്ക എന്റോള്‍മെന്റ് ഐഡിയും തീയതിയും സമയവും സീലും ഉള്‍പ്പെടുന്ന അക്‌നോളജ്‌മെന്റ് പേപ്പര്‍ കൂടി വാങ്ങേണ്ടതാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)