മുംബൈ- പ്രഭാഷണത്തിനായി ഒമാനിലെത്തിയ ഇസ്ലാമിക പ്രബോധകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് കൈമാറുമെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മുബീന്‍ സോള്‍ക്കര്‍. ഒമാന്‍ മതകാര്യ വകുപ്പ് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് സാക്കിര്‍ നായിക് മസ്‌കത്തിലെത്തിയത്.
സാക്കിര്‍ നായിക്കിനെ ഒമാന്‍ ഇന്ത്യയിലേക്ക് നാടു കടത്തുമെന്ന് റിപ്പബ്ലിക് ടിവി, എബിപി ന്യൂസ്, ദ വീക്ക്, ന്യൂസ് 18 തുടങ്ങിയ വ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് അഭിഭാഷകന്‍ ദ ക്വിന്റ് നടത്തിയ അന്വേഷണത്തിലാണ് വ്യക്തമാക്കിയത്.
സാക്കിര്‍ നായിക്കിന്റെ മുംബൈയിലെ അഭിഭാഷകനാണ് മുബീന്‍ സോള്‍ക്കര്‍.
23, 25 തീയതികളിലാണ് സാക്കിര്‍ നായിക്കിന്റെ ഒമാനിലെ പ്രധാന പ്രഭാഷണങ്ങള്‍. 23ന് വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന്റെ ആവശ്യകത എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 25 ന് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് മതകാര്യ മന്ത്രാലയം പ്രഭാഷണം ഒരുക്കുന്നത്.
ലോകകപ്പ് വേളയില്‍ സാക്കിര്‍ നായിക് ഖത്തറിലെത്തിയത് ഇന്ത്യയില്‍ വന്‍വിവാദം സൃഷ്ടിച്ചിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)