ജിദ്ദ- സൗദി അറേബ്യയില്‍ ഫാമിലി സന്ദര്‍ശക വിസയിലുള്ളവരുടെ വിസാ കാലാവധി സ്വമേധയാ നീട്ടിലഭിച്ചുവെന്ന് വ്യാപക പ്രചാരണം. അബശ്‌റില്‍ നോക്കിയപ്പോള്‍ വിസാ കാലാവധി നീട്ടിയതായി കാണുന്നുവെന്നും നിങ്ങളും പരിശോധിച്ചുനോക്കൂ എന്നാണ് ആളുകള്‍ക്ക് വാട്‌സ്ആപ്പ് ഴിയും മറ്റും ലഭിക്കുന്ന സന്ദേശം. തുടര്‍ന്ന് നിരവധി പേരാണ് മലയാളം ന്യൂസ് ഓഫീസുമായും റിപ്പോര്‍ട്ടമാരുമായും ബന്ധപ്പെടുന്നത്.
അതേസമയം, സൗദി ജാവാസാത്ത് സേവനങ്ങള്‍ നല്‍കുന്ന അബ്ശിറില്‍ സന്ദര്‍ശകരുടെ വിസാ കാലാവധി കൃത്യമായി തന്നെയാണ് രേഖപ്പെടുത്തിയിട്ടുളളത്.
അബ്ശിറില്‍ ലോഗിന്‍ ചെയ്താല്‍ സന്ദര്‍ശക വിസയില്‍ എപ്പോഴാണ് സൗദിയിലെത്തിയതെന്നും എപ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നതെന്നും കാണാം. സ്വാഭാവികമായും ഏഴു ദിവസം മുമ്പാണ് വിസ നീട്ടേണ്ട കാര്യം ഉണര്‍ത്തി അബ്ശിറില്‍നിന്ന് സന്ദേശം ലഭിക്കുക.
മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസയില്‍ ഒരു വര്‍ഷം കാലാവധി കാണിക്കുന്നതിനാല്‍ അതു തെറ്റിദ്ധരിച്ചും ആളുകള്‍ കാലാവധി അധികൃതര്‍ തന്നെ പുതുക്കിയെന്ന് കരുതുന്നുണ്ട്.
മൊബൈലില്‍ അബ്ശിര്‍ ലോഗിന്‍ ചെയ്താല്‍ മാനേജ് വിസിറ്റ് വിസ സെക് ഷനില്‍ മള്‍ട്ടിപ്പിള്‍ വിസ എന്‍ട്രി തീയതിയും ഒരു വര്‍ഷത്തെ എക്‌സ്പയറി തീയതിയും കാണിക്കുന്നുണ്ട്.
എന്നാല്‍ കംപ്യൂട്ടറില്‍ ലോഗിന്‍ ചെയ്ത് എക്‌സ്റ്റന്‍ഡ് ഫാമിലി ടാബിനു കീഴില്‍ നോട്ട് എലിജിബിള്‍ ഫോര്‍ എക്‌സ്റ്റന്‍ഷന്‍ പരിശോധിച്ചാല്‍ സൗദിയില്‍ പ്രവേശിച്ച തീയതിയും വിസിറ്റ് വിസ കാലാവധി തീരുന്ന തീയതിയും കാണാം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)