ഇന്‍ഡോര്‍- മധ്യപ്രദേശില്‍ പ്രയപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 24 കാരിയായ യുവതിക്ക് പോക്‌സോ കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മധ്യപ്രദേശില്‍ പോക്‌സോ നിയമപ്രകാരം ഒരു സ്ത്രീ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ആദ്യ കേസാണിത്. ഇന്‍ഡോറിലെ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചതെന്ന് ജില്ലാ പ്രോസിക്യൂഷന്‍ ഓഫീസര്‍ (ഡിപിഒ) പറഞ്ഞു. യുവതി തന്നെ ഗുജറാത്തിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി അന്വേഷണത്തില്‍ വെളിപ്പെടുത്തിയിരുന്നു.
പോക്‌സോ നിയമത്തില്‍ പുരുഷന്‍ മാത്രമല്ല എല്ലായ്‌പ്പോഴും കുറ്റക്കാരനെന്നും ഈ നിയമപ്രകാരം സ്ത്രീക്കും പെണ്‍കുട്ടിക്കും പുരുഷന്റെ അതേ ശിക്ഷയ്ക്ക് അര്‍ഹതയുണ്ടെന്ന് ഉത്തരവില്‍ പോക്‌സോ കോടതി പ്രത്യേക ജഡ്ജി
സുരേഖ മിശ്ര പറഞ്ഞു, '
രാജസ്ഥാന്‍ സ്വദേശിയായ യുവതിക്ക് 15 വയസ്സുള്ള ആണ്‍കുട്ടിയുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ 19 വയസ്സായിരുന്നു പ്രായം.
മധ്യപ്രദേശില്‍ പോക്‌സോ നിയമപ്രകാരം ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ട ആദ്യ കേസാണിതെന്നും കുട്ടിക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ജില്ലാ പ്രോസിക്യൂഷന്‍ ഓഫീസര്‍ സഞ്ജീവ് ശ്രീവാസ്തവ പറഞ്ഞു.
കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന പോക്‌സോ നിയമത്തിലെ സെക്ഷന്‍ 5 എല്‍ / 6 പ്രകാരമാണ് പ്രത്യേക കോടതി യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും പത്ത് വര്‍ഷത്തെ കഠിന തടവ് വിധിക്കുകയും ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 363 (തട്ടിക്കൊണ്ടുപോകല്‍) പ്രകാരവും യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി. ഇതിന് അഞ്ച് വര്‍ഷത്തെ കഠിന തടവും വിധിച്ചു.
2018 നവംബറിലാണ് കുട്ടിയുടെ അമ്മ ീ തന്റെ 15 വയസ്സുള്ള മകനെ കാണാനില്ലെന്ന് ബംഗംഗ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. കടയില്‍ പാല്‍ വാങ്ങാന്‍ പോയ കുട്ടി തിരികെ വന്നില്ല. പിന്നീട് 19 കാരിയായ പെണ്‍കുട്ടിയെയും കാണാതായതായി പൊലീസ് കണ്ടെത്തുകയും ഇവര്‍ ഗുജറാത്തിലുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് അറിയിക്കുകയും ചെയ്തു. ഗുജറാത്തിലാണ് പോലീസ് കുട്ടിയെ
കണ്ടെത്തിയത്.
പ്രതിയായ യുവതി തന്നെ ഗുജറാത്തിലേക്ക് കൊണ്ടുപോയി അവിെ ടൈല്‍സ് ഫാക്ടറിയില്‍ ജോലിക്ക് പ്രേരിപ്പിച്ചതായും അഞ്ചോ ആറോ തവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. മാതാപിതാക്കളോട് സംസാരിക്കാന്‍ യുവതി തന്നെ അനുവദിച്ചില്ലെന്നും കുട്ടി പറഞ്ഞു.
കേസില്‍ ആണ്‍കുട്ടിയുടെയും യുവതിയുടേയും മെഡിക്കല്‍ റിപ്പോര്‍ട്ടുകളാണ് നിര്‍ണായകമായത്.
15 വയസ്സുള്ള ആണ്‍കുട്ടിയുടെ ലൈംഗികാവയവം പൂര്‍ണമായി വികസിച്ചിട്ടില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടെങ്കിലും പെണ്‍കുട്ടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നുവെന്ന് ഡിപിഒ പറഞ്ഞു.
പരസ്പര സമ്മതത്തോടെ ആയിരുന്നു ബന്ധമെന്നും ഈ വിധിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഇപ്പോള്‍ വിവാഹിതയും രണ്ട് വയസ്സുള്ള മകളുടെ അമ്മയുമായ യുവതി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)