Sorry, you need to enable JavaScript to visit this website.

സൗദി ഇ വിസയും ഓണ്‍അറൈവല്‍ വിസയും കൂടുതല്‍ എളുപ്പമാക്കി; വിശദ വിവരങ്ങളും നിരക്കും

ജിദ്ദ- ഉംറ നിര്‍വഹിക്കാനും സൗദി സന്ദര്‍ശിക്കാനും ഉദ്ദേശിക്കുന്നവര്‍ക്ക് വിസാ നടപടികള്‍ കൂടുതല്‍ എളുപ്പമാക്കി അധികൃതര്‍. ടൂറിസ്റ്റ് ഇ വിസക്ക് 535 റിയാലും ഓണ്‍അറൈവല്‍ വിസക്ക് 480 റിയാലുമാണ് ചാര്‍ജ്. സൗദി അറേബ്യയില്‍ തങ്ങുന്ന വേളയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കൂടി ഉള്‍പ്പെടുന്നതാണ് ഈ നിരക്ക്. മള്‍ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസക്ക് ഒരു വര്‍ഷമാണ് കാലാവധി. 90 ദിവസത്തെ താമസമാണ് അനുവദിക്കുക. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വിസ ഫീ അടക്കാം.
വിസാ കാലാവധി അവസാനിച്ചിട്ടും മടങ്ങാതിരുന്നാല്‍ ഒരു ദിവസത്തേക്ക് 100 റിയാലാണ് പിഴ. വിസാ അപേക്ഷ നിരാകരിക്കപ്പെട്ടാല്‍ ഫീ തിരികെ ലഭിക്കില്ല. ഇ വിസ അഞ്ച് മിനിറ്റ് മുതല്‍ പരമാവാധി അരമണിക്കൂറിനുള്ളില്‍ അനുവദിക്കുന്നുണ്ട്.
ജി.സി.സിയിലെ പ്രവാസികള്‍ക്ക് നേരത്തെ ഉണ്ടായിരുന്ന പ്രൊഫഷന്‍ നിബന്ധന എടുത്തുകളഞ്ഞിട്ടുണ്ട്. ഗള്‍ഫിലെ പ്രവാസികള്‍ക്ക് അടുത്ത കുടുംബാംഗങ്ങളേയും കൊണ്ടുവരാം. സ്വന്തം വിസക്ക് അപേക്ഷിച്ച ശേഷമാണ് കുടുംബാംഗങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണ്ടത്.
വിശദ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News