ചെന്നൈ- കന്യകയാണോ എന്ന് ഇംഗ്ലീഷില്‍ ചോദിച്ച ട്രോളനോട് പോയി സ്‌പെല്ലിംഗ് പഠിച്ചുവാടോ എന്ന് നടി ശ്രുതി ഹാസന്‍. നടി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ തത്സമയവും ചോദ്യോത്തര സെഷനുകളിലൂടെയും ആരാധകരുമായി സംവദിക്കാറുണ്ട്. അടുത്തിടെ ആരാധകര്‍ക്കായി നടത്തിയ ചോദ്യോത്തര സെഷനിലായിരുന്നു വിവാദ ചോദ്യം. ആരാധകരോട് വിഡ്ഢി ചോദ്യങ്ങളും ചോദിച്ചോളൂ എന്ന് നടി പറഞ്ഞിരുന്നു. തമാശ ചോദ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇതുപോലൊരു ചോദ്യം ശ്രുതി ഹാസന്‍ പ്രതീക്ഷിച്ചു കാണില്ല. കന്യകയാണോ എന്ന ചോദ്യം ഉന്നയിച്ചയാള്‍ക്ക് അനുചിതമായ ചോദ്യത്തിന് തക്കതായ മറുപടി നല്‍കിയ ശ്രുതിയെ ആരാധകര്‍ ശരിക്കും പ്രകീര്‍ത്തിച്ചു.
കന്യക എന്നതിനുള്ള ഇംഗ്ലീഷ് വാക്ക് ട്രോളന്‍ തെറ്റായാണ് എഴുതിയിരുന്നത്. virgin എന്നതിനുപകരം verjain എന്നാണ് എഴുതിയിരുന്നത്. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിച്ച് വേറിട്ടവനാകണമെങ്കില്‍ ആദ്യം പോയി സ്‌പെല്ലിംഗ് നേരാംവണ്ണം പഠിക്കൂ എന്ന് ശ്രുതി ഉപദേശിച്ചു.
ചുണ്ടിന്റെ വലിപ്പത്തെക്കുറിച്ച് തമാശയായി ചോദിച്ചയാളോട് അതെങ്ങനെ അളക്കുമെന്നായിരുന്നു ശ്രുതിയുടെ മറുപടി.
ധാരാളം നല്ല ചോദ്യങ്ങള്‍ക്ക് സന്തോഷത്തോടെ ഉത്തരം നല്‍കിയതിനിടെയാണ് വഷളന്‍ ചോദ്യങ്ങള്‍ ഉയര്‍ന്നത്. കാമുകന്‍ സന്തനു ഹസാരികയെ ആകര്‍ഷിക്കാന്‍ എന്താണെന്ന് ചോദ്യത്തിനു അദ്ദേഹത്തിന്റെ കല എന്നായിരുന്നു മറുപടി. തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ആയോധന കലയുടെ ഇതിഹാസം അന്തരിച്ച ബ്രൂസ് ലി എന്നാണ് മറുപടി നല്‍കിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)