തായിഫ്- മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ പാലക്കാട് സ്വദേശി ഫൈസല്‍, ഭാര്യാപിതാവ് അബ്ദുല്‍ ഖാദര്‍ എന്നിവരെ തായിഫ് ആശുപത്രിയില്‍ വാര്‍ഡിലേക്ക് മാറ്റി. ഫൈസലിന്റെ ഭാര്യ സുമയ്യയെ ഡിസ്ചാര്‍ജ് ചെയ്തിട്ടുമുണ്ട്. ഫൈസലിന്റെ കാലിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.
ഉംറ നിര്‍വഹിക്കാനായി ഖത്തറില്‍നിന്ന് വരുമ്പോള്‍ തായിഫിനു സമീപമുണ്ടായ അപകടത്തില്‍ ഫൈസലിന്റെ ക്കളായ അഭിയാന്‍ ഫൈസല്‍, അഹിയാന്‍ ഫൈസല്‍, ഭാര്യാ മാതാവ് സാബിറ എന്നിവരാണ് മരിച്ചത്.
ഇവരുടെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഫൈസലിന്റെ ഉമ്മ ,ഭാര്യയുടെ സഹോദരി, അവരുടെ ഭര്‍ത്താവ് എന്നിവര്‍ നാളെ പുലര്‍ച്ചെ ജിദ്ദയിലെത്തും.
ഫൈസലിന്റെ സഹോദരന്‍ റിയാദില്‍ നിന്നും ഭാര്യ സഹോദരന്‍ ദുബായില്‍ നിന്നും തായിഫിലെത്തി.
മെഡിക്കല്‍ സംബന്ധമായ നടപടികളും കുടുംബക്കാരുമായുള്ള ഏകോപനം ജിദ്ദ കോണ്‍സുലേറ്റ് വെല്‍ഫയര്‍ കമ്മിറ്റിം അംഗം മുഹമ്മദ് ഷമീം നരിക്കുനിയും പോലീസ് നടപടികളും ഖബറടക്കത്തിന്റെ ഒരുക്കങ്ങളും കെ.എം.സി.സി നേതാവ് മുഹമ്മദ് സാലിഹ്,ഷാജി പന്തളം എന്നിവരുടെ നേതൃത്വത്തിലും നടന്നു വരുന്നു.
ദോഹ ഹമദ് മെഡിക്കല്‍ സറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നവരാണ് ഫൈസല്‍-സുമയ്യ ദമ്പതികള്‍.
മക്ക കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ നാലു വര്‍ഷം മുമ്പാണ് ദോഹയിലേക്ക് മാറിയത്. അപകടത്തില്‍ നിന്ന് രക്ഷപെട്ടുവെങ്കിലും ആകെയുള്ള രണ്ട് പൊന്നോമനളെ നഷ്ടപ്പെട്ട ദുഃഖം കടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് ഫൈസലും സുമയ്യയും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)