ന്യൂദല്‍ഹി- രാഷ്ടീയ പാര്‍ട്ടി പ്രമുഖരുടേയും സന്നദ്ധ സംഘടനകളുടേയും സാമ്പത്തിക ഇടപാടുകള്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും
പ്രത്യേകം രേഖപ്പെടുത്തണമെന്ന നിബന്ധന ഉള്‍പ്പെടുത്തി കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ ചട്ടങ്ങളില്‍ കേന്ദ്രം ഭേദഗതി വരുത്തി.
മാര്‍ച്ച് ഏഴു മുതല്‍ പ്രാബല്യത്തില്‍ വന്ന ഭേദഗതിയില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളുടേയും എന്‍ജിഒകളുടേയും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ധനകാര്യ സ്ഥാപനങ്ങള്‍ ശേഖരിക്കണമെന്ന് വ്യക്തമാക്കുന്നു.
വിദേശ രാജ്യത്തെ രാഷ്ട്ര നേതാക്കള്‍, മുതിര്‍ന്ന രാഷ്ട്രീയക്കാര്‍, മുതിര്‍ന്ന സര്‍ക്കാര്‍, ജുഡീഷ്യല്‍, സൈനിക ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോര്‍പ്പറേഷനുകളിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ എന്നിവരുള്‍പ്പെടെയുള്ള പൊതുരംഗത്തെ പ്രമുഖ വ്യക്തികള്‍ എന്നിങ്ങനെയാണ് ഭേദതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പൊളിറ്റിക്കലി എക്‌സ്‌പേസ്ഡ് പെര്‍സണ്‍സ് -പി.ഇ.പിയുടെ നിര്‍വചനത്തില്‍ വരുന്നത്.
ധനകാര്യ സ്ഥാപനങ്ങള്‍ അവരുടെ എന്‍ജിഒ ഇടപാടുകാരുടെ വിശദാംശങ്ങള്‍ നീതി ആയോഗിന്റെ ദര്‍പണ്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ബിസിനസ്സ് ബന്ധം അവസാനിക്കുകയോ അക്കൗണ്ട് ക്ലോസ് ചെയ്യുകയോ ചെയ്താലും അഞ്ച് വര്‍ഷത്തേക്ക് രേഖകള്‍ സൂക്ഷിക്കണമെന്ന് ഗസറ്റ് വിജ്ഞാപനത്തില്‍ പറഞ്ഞു.
ബാങ്കുകള്‍ ഇപ്പോള്‍ പിഇപി, എന്‍ജിഒ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ സൂക്ഷിക്കുക മാത്രമല്ല, ആവശ്യപ്പെടുമ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കുകയും വേണമെന്ന് പുതിയ ചട്ടം വ്യക്തമാക്കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)