കൊച്ചി-കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി അനശ്വര രാജന്‍. യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പഠിക്കുന്ന സമയത്ത് ബസില്‍ വെച്ചുണ്ടായ അനുഭവം നടി വെളിപ്പെടുത്തിയത്.
ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒരു മോശം അനുഭവം ഉണ്ടാകുന്നത്. കുട്ടി ഫ്രോക്കൊക്കെ ഇട്ട് സ്‌കൂളില്‍ പോകുന്ന സമയം. ബസില്‍ അധികം ആളുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു മൂന്ന് പേര്‍ അവിടെ അവിടവിടെ ഇരിക്കുന്നെ ഉണ്ടായിരുന്നുള്ളു. അതിനിടെ ഏതോ ഒരു പുള്ളി പുറകില്‍ വന്നിരുന്ന് പതിയെ വിളിക്കാന്‍ തുടങ്ങി. എനിക്ക് അറിയുന്ന ഒരു ചേച്ചിയും അപ്പുറത്ത് ഇരിപ്പുണ്ട്. ഇയാള്‍ വിളിക്കുന്നത് എന്നെ തന്നെയാണോ എന്നൊന്നും അറിയില്ല. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് അയാള്‍ സ്വയംഭോഗം ചെയ്യുന്നതാണ്. ഞാന്‍ അപ്പോള്‍ അപ്പുറത്തുള്ള ചേച്ചിയോട് പറഞ്ഞു. ചേച്ചി എഴുന്നേറ്റപ്പോഴേക്കും പുള്ളി പോയി. ഇപ്പോഴും അത് ആലോചിക്കുമ്പോള്‍ എന്തോ പോലെയാണ്. അന്ന് ഞാന്‍ വെറും അഞ്ചാം ക്ലാസിലാണ്.
എന്താണ് ഗുഡ് ടച്ചെന്നും ബാഡ് ടച്ചെന്നുമൊക്കെ അമ്മ പറഞ്ഞു തന്നിട്ടുണ്ടായിരുന്നെന്നും എന്നാല്‍ ഇങ്ങനെയൊക്കെ ആളുകള്‍ ചെയ്യുമെന്നോ ഇതില്‍ സുഖം കണ്ടെത്തുമെന്നോ തനിക്ക് അറിയില്ലായിരുന്നു. ഒരു കുട്ടിയുടെ അടുത്ത് ഇങ്ങനെ ചെയ്ത ആള്‍, അയാള്‍ക്ക് ഒരു കുടുംബമുണ്ടെങ്കില്‍ ആ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകും. ഇപ്പോഴും അവരെ കുറച്ചൊക്കെ ആലോചിക്കുമ്പോള്‍ തനിക്ക് എന്തോ പോലെയാണെന്നും അനശ്വര പറഞ്ഞു.
മലയാളത്തില്‍ ബാലതാരമായെത്തി നായികയായി മാറിയ നടിയാണ് അനശ്വര രാജന്‍. ഉദാഹരണം സുജാതയില്‍ മഞ്ജു വാര്യരുടെ മകളായെത്തിയ അനശ്വരയുടെ കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത പ്രണയവിലാസവും മികച്ച പ്രേക്ഷകാഭിപ്രായം നേടി. സോഷ്യല്‍ മീഡിയയിലും അനശ്വര സജീവമാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)