ഭോപ്പാല്‍- കൂട്ട ബലാത്സംഗക്കേസ് പ്രതിയുടെ വീട് വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ഇടിച്ച് നിരത്തി. മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതിയുടെ വീടാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തിയത്.
ബലാത്സംഗക്കേസിലെ പ്രതിയായ കൗശല്‍ കിഷോര്‍ ചൗബേയുടെ വീടാണ് തകര്‍ത്തത്. കേസിലെ മറ്റ് മൂന്ന് പ്രതികളെ നേരത്തെ തന്നെ പിടികൂടിയിരുന്നു. ഒളിവില്‍ പോയ കിഷോര്‍ ചൗബേയെ പിടികൂടിയതിന് ശേഷമാണ് ഇയാള്‍ അനധികൃതമായി ഭൂമി കൈയ്യേറി വീട് വെച്ചിരുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതിന് പിന്നാലെ ജില്ലാ കലക്ടറില്‍ നിന്ന് അനുതി വാങ്ങിയതിന് ശേഷമാണ് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വീട് ഇടിച്ചുനിരത്തിയത്.
75 ലക്ഷം വില വരുന്ന ഭൂമിയാണ് പ്രതി കൈയ്യേറിയതെന്ന് പറയുന്നു. വീടും കൃഷിഭൂമിയും ഇടിച്ച് നിരത്താനായി ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് വനിതാ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയായിരുന്നു. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരില്‍ ഭയം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് വീട് തകര്‍ക്കുന്നതിനു നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥ പ്രഷിത കുര്‍മി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)