- ഇ.ഡി ചോദ്യം ചെയ്തുവെന്നും വിജേഷ് പിള്ള
കൊച്ചി - സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് ആരോപണ വിധേയനായ കണ്ണൂർ സ്വദേശി കൊയിലേത്ത് വിജേഷ് പിള്ള. സ്വപ്‌നയെ കണ്ടിരുന്നുവെന്നും ബെംഗളൂരുവിൽ വെച്ചാണ് ചർച്ച നടത്തിയതെന്നും വിജേഷ് പിള്ള പറഞ്ഞു. എന്നാൽ സ്വപ്‌ന പറഞ്ഞ ആരോപണങ്ങളെല്ലാം തെറ്റാണെന്നും പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമിക്കുകയോ ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. അതിന്റെ ആവശ്യവും തനിക്കില്ല. ബിസ്‌നസ്സ് കാര്യമാണ് സ്വപ്‌നയുമായി സംസാരിച്ചത്. സി.പി.എമ്മുമായോ എം.എ യൂസഫലിയുമായോ ബന്ധമില്ല. എം.വി ഗോവിന്ദൻ നാട്ടുകാരനാണെങ്കിലും പത്രത്തിലും ടി.വിയിലും മാത്രമാണ് കണ്ടത്. യൂസഫലിയെയും മീഡിയകളിലൂടെയുള്ള കാഴ്ചയേയുള്ളൂ. സ്വർണ്ണക്കടത്തു കാര്യം സംസാരിച്ചെങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടാൻ സ്വപ്‌നയെ വെല്ലുവിളിക്കുന്നു. 30 കോടി നൽകാമെന്നല്ല, വെബ് സീരിസിന്റെ ബിസ്‌നസ്സിൽ 30% ലാഭവിഹിതം നൽകാമെന്നാണ് പറഞ്ഞത്. ആവശ്യമെങ്കിൽ രേഖകൾ പുറത്തുവിടുമെന്നും വെബ് സീരിസുമായി ബന്ധപ്പെട്ട ചർച്ചകളാണ് സ്വപ്‌നയുമായുണ്ടായതെന്നും വിജേഷ് പിള്ള വിശദീകരിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അതിനിടെ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ രാത്രി തന്നെ വിജേഷ് പിള്ളയെ ചോദ്യംചെയ്തു. ഇന്നലെ വൈകീട്ട് സ്വർണക്കടത്തു കേസിൽ ഒത്തുതീർപ്പിനായി വിജയ് പിള്ള എന്നയാൾ (യഥാർത്ഥ പേര് വിജേഷ് പിള്ള) സി.പി.എം നേതാക്കൾക്കുവേണ്ടി തന്നെ സമീപിച്ചുവെന്ന സ്വപ്‌നയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇ.ഡിയുടെ ചോദ്യം ചെയ്യൽ. കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും സ്വപ്‌ന ഫേസ്ബുക്ക് ലൈവിൽ ആരോപിച്ചിരുന്നു. ഇ.ഡി ചോദ്യം ചെയ്തുവെന്നും കൂടിക്കാഴ്ചയുടെ എല്ലാ വിശദാംശങ്ങളും എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഉദ്യോഗസ്ഥരോട് പങ്കുവെച്ചതായും വിജേഷ് പിള്ള പ്രതികരിച്ചുു.