തിരുവനന്തപുരം - ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് ഡോക്ടർ നേഴ്‌സിംഗ് അസിസ്റ്റന്റിനെ ചവിട്ടിയതിൽ പ്രതിഷേധം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോക്ടർ പ്രമോദിനെതിരെയാണ് വനിതാ നഴ്‌സിംഗ് അസിസ്റ്റന്റ് പരാതിപ്പെട്ടത്.
ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ട്രോളി കൊണ്ട് പോകുന്നതിനിടെ സർജിക്കൽ ടേബിളിൽ തട്ടിയതാണ് ഡോക്ടറെ പ്രകോപിതനാക്കിയത്. തുടർന്ന് ഡോക്ടർ നേഴ്‌സിനംഗ് അസിസ്റ്റന്റിനെ ചിവിട്ടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ജീവനക്കാർ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.
ശേഷം ഇരുഭാഗവും തമ്മിൽ നടത്തിയ ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമെന്നോണം വനിതാ ജീവനക്കാരി പരാതി പിൻവലിച്ചതായാണ് വിവരം.