കോഴിക്കോട് - കാസർക്കോട്ടെ ഷൂക്കൂർ വക്കീലും ഡോ. ഷീന ഷുക്കൂറും തമ്മിലുള്ള സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള രണ്ടാം വിവാഹത്തിന് പിന്നാലെ അനന്താരാവകാശം സംബന്ധിച്ച് ശരീഅത്ത്, നിയമം, നീതി എന്ന തലക്കെട്ടിൽ സെമിനാർ സംഘടിപ്പിക്കുന്നു. വാഫി അലുംനി അസോസിയേഷന്റെ നേതൃത്വത്തിൽ ഈ മാസം 13ന് കോഴിക്കോട് സ്പാൻ ഹോട്ടലിൽ വച്ചാണ് സെമിനാർ.
സെമിനാറിൽ അഡ്വ. ഷുക്കൂറിന് പുറമെ സി.ഐ.സി ജന.സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ച പ്രഫ. എ.കെ അബ്ദുൽഹകീം ഫൈസി ആദൃശ്ശേരി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, സാമൂഹ്യ നിരീക്ഷകരായ പ്രഫ. ഹമീദ് ചേന്നമംഗല്ലൂർ, ഒ അബ്ദുല്ല, ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ശരീഅ വിഭാഗം ഡീൻ ജഅഫർ ഹുദവി കൊളത്തൂർ, കാളികാവ് വാഫി കാമ്പസ് ശരീഅ ഡിപ്പാർട്ട്‌മെന്റിലെ അധ്യാപകൻ ഹസൻ വാഫി, സി.ഐ.സി സെക്രട്ടറി അഹ്മദ് ഫൈസി വാഫി തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചത്.