Sorry, you need to enable JavaScript to visit this website.

സ്വകാര്യതാ നയത്തിലെ മാറ്റം, പരസ്യങ്ങള്‍; വാട്‌സ്ആപ്പില്‍നിന്ന് ഉറപ്പ് വാങ്ങി

ലണ്ടന്‍- വാട്‌സ്ആപ്പ് സ്വകാര്യതാ നയത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് കൂടുതല്‍ സുതാര്യത പുലര്‍ത്താന്‍ കമ്പനി സമ്മതിച്ചതായി യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചു. യൂറോപ്പിലുടനീളമുള്ള ഉപഭോക്തൃ സ്ഥാപനങ്ങളില്‍നിന്ന് പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ ഇടപെട്ടത്.
മെറ്റാ പ്ലാറ്റ്‌ഫോമുകളില്‍ ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് 2021ല്‍ അവതരിപ്പിച്ച സ്വകാര്യതാ നയത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് കൂടുതല്‍ സുതാര്യത പുലര്‍ത്തുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
മനസ്സിലാക്കാവുന്ന ഭാഷയിലല്ല  മാറ്റങ്ങളെന്നും വ്യക്തമല്ലെന്നും യൂറോപ്യന്‍ കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷന്‍ കഴിഞ്ഞ വര്‍ഷം ചൂണ്ടിക്കാട്ടിയിരുന്നു. യൂറോപ്യന്‍ യൂനിയന്‍ നിയമങ്ങളുടെ ലംഘനമാണിതെന്ന് ഉപഭോക്തൃ അധികൃതരുടെ യൂറോപ്യന്‍ നെറ്റ് വര്‍ക്കും മുന്നറിയിപ്പ് നല്‍കി.  
അംഗരാജ്യങ്ങളിലെ റഗുലേറ്റര്‍മാര്‍ക്ക് നിയമലംഘനങ്ങളുടെ പേരില്‍ കമ്പനികള്‍ക്ക് നിരോധം ഏര്‍പ്പെടുത്താം. പ്രത്യേകം ലക്ഷ്യമിട്ട് നല്‍കുന്ന പരസ്യങ്ങളുടെ നിയമപരമായ അടിസ്ഥാനം മെറ്റ വ്യക്തമാക്കണമെന്ന് യൂറോപ്യന്‍ റഗുലേറ്റര്‍ ആവശ്യപ്പെടുന്നു.
യൂറോപ്യന്‍ യൂണിയന്‍ ഉപയോക്താക്കളുടെ കരാറുകളില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും ഇത് അവരുടെ അവകാശങ്ങളെ എങ്ങനെ ബാധിക്കുമെന്നും വിശദീകരിക്കാന്‍ വാട്‌സ്ആപ്പ് ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. കൂടാതെ മാറ്റങ്ങള്‍ സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള അവകാശം ഉപയോക്താക്കള്‍ക്ക് നല്‍കും. അപ്‌ഡേറ്റുകളോടൊപ്പം വരുന്ന പോപ്പ്അപ്പ് അറിയിപ്പുകള്‍ എളുപ്പത്തില്‍ ക്ലോസ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും.
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ മൂന്നാം കക്ഷികളുമായോ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള മറ്റ് മെറ്റാ കമ്പനികളുമായോ പരസ്യ ആവശ്യങ്ങള്‍ക്കായി പങ്കിടില്ലെന്നും കമ്പനി ഉറപ്പുനല്‍കി.
തങ്ങള്‍ അംഗീകരിക്കുന്നത് എന്താണെന്ന്  മനസ്സിലാക്കാന്‍ ഉപയോക്താക്കള്‍ക്ക് അവകാശമുണ്ടെന്നും അതുവഴി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് തുടരണോ എന്ന് അവര്‍ക്ക് തീരുമാനിക്കാന്‍ കഴിയുമെന്നും ജസ്റ്റിസ് കമ്മീഷണര്‍ ദിദിയര്‍ റെയ്ന്‍ഡേഴ്‌സ് പറഞ്ഞു.
വ്യക്തിഗത ഡാറ്റയെ അടിസ്ഥാനമാക്കി പരസ്യങ്ങള്‍ നല്‍കുന്നതില്‍നിന്ന് യൂറോപ്യന്‍ യൂനിയന്‍ മെറ്റായെ തടഞ്ഞേക്കാം
യൂറോപ്യന്‍ യൂണിയനില്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പരസ്യങ്ങള്‍ നല്‍കാന്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും വ്യക്തിഗത ഡാറ്റ ഉപയോഗിക്കുന്നതിന്റെ നിയമപരമായ അടിസ്ഥാനം മെറ്റ പുനഃപരിശോധിക്കണമെന്നാണ് പ്രധാന ആവശ്യം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News