താനൂര്‍-താനൂര്‍ പുത്തന്‍തെരു അങ്ങാടിയില്‍ യുവാക്കള്‍ യാത്ര ചെയ്ത ബൈക്ക് വൈദ്യുതി കാലില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. പറമ്പില്‍പീടിക പെരുവള്ളൂര്‍ കൂമണ്ണ പുറ്റേക്കാടന്‍ അബൂബക്കറിന്റെ മകന്‍ റിഷാല്‍ (24) ആണ് മരിച്ചത്. എറണാകുളം ലുലു മാളില്‍ നിന്നു ജോലി കഴിഞ്ഞു നാട്ടിലേക്ക് വരുന്നതിനിടയിലാണ് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി കാലില്‍ ഇടിച്ചത്. നാട്ടുകാര്‍ ഉടനെ താനൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ യാത്ര ചെയ്തിരുന്ന പള്ളിയാളി മുര്‍ഷിദിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താനൂര്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു.
പറവണ്ണ സ്‌കൂളിലെ മോഷണം : പ്രതിക്ക് ജാമ്യമില്ല
മഞ്ചേരി-പറവണ്ണ ജിഎംയുപി സ്‌കൂളില്‍നിന്നു ബാറ്ററികള്‍ മോഷ്ടിച്ചതിന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. പറവണ്ണ ചെക്കിന്റെ പുരക്കല്‍ ഹിദായത്തുള്ള (31)യുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ്.മുരളീകൃഷ്ണ നിരസിച്ചത്. 2023 ഫെബ്രുവരി ഒമ്പതിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. മൂന്നംഗ സംഘം സ്‌കൂളിന്റെ മതില്‍ ചാടിക്കടന്ന് സോളാര്‍ പാനല്‍ ചാര്‍ജ് ചെയ്യുന്ന ബാറ്ററികള്‍ സൂക്ഷിച്ച സ്റ്റോറിന്റെ പൂട്ടു തകര്‍ത്ത് 12 വോള്‍ട്ടിന്റെ മൂന്നു ബാറ്ററികള്‍ മോഷ്ടിച്ച് കൊണ്ടു പോയി വില്‍പ്പന നടത്തിയെന്നാണ് കേസ്. ഹെഡ്മാസ്റ്റര്‍ ഹരീന്ദ്രന്‍ നല്‍കിയ പരാതിയില്‍ ഫെബ്രുവരി പത്തിനു പ്രതിയെ തിരൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ തിരൂര്‍, കുറ്റിപ്പുറം സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്. മുബഷിര്‍ പറവണ്ണ, സല്‍മാന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)