Sorry, you need to enable JavaScript to visit this website.

റഫറിയെ വിലക്കണം, ബെംഗലൂരുമായുള്ള മത്സരം വീണ്ടും നടത്തണമെന്ന് ഐ.എഫ്.എക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതി

Read More

- ഫ്രീ കിക്ക് എടുക്കുന്നതിന് മുമ്പ് റഫറി ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണയോട് നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടുവെന്നും അതിനാൽ തന്നെ സുനിൽ ഛേത്രിയുടെ വിവാദ ഗോൾ അനുവദിക്കാനാവില്ലെന്നും കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന് നൽകിയ പരാതിയിൽ വ്യക്തമാക്കി
 
കൊച്ചി -
ഐ.എസ്.എൽ ഫുട്ബാളിലെ വിവാദ ഫ്രീകിക്ക് ഗോളിന് അവസരം ഒരുക്കിയ റഫറി ക്രിസ്റ്റൽ ജോൺസണെ വിലക്കണമെന്നും ബെംഗലൂരു എഫ്.സിയുമായുള്ള പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന് പരാതി നൽകി.  
 സുനിൽ ഛേത്രി ഫ്രീ കിക്ക് എടുക്കുന്നതിന് മുമ്പ് റഫറി ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണയോട് നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടുവെന്നും അതിനാൽ തന്നെ ഛേത്രിയുടെ അതിവേഗ ഫ്രീ കിക്ക് ഗോളായി അനുവദിക്കാനാവില്ലെന്നും ബ്ലാസ്റ്റേഴ്‌സ് നല്കിയ പരാതിയിലുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയ റിപ്പോർട്ട് ചെയ്തു. കളിക്കാരനോട് നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടാൽ റഫറി വിസിൽ മുഴക്കാതെ കിക്ക് എടുക്കാനാവില്ലെന്നിരിക്കെ ഛേത്രിയുടെ ഫ്രീ കിക്ക് ഗോൾ നിലനില്ക്കില്ലെന്നും ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കുന്നു.
 ഫ്രീ കിക്ക് എടുക്കേണ്ട സ്ഥാനം സ്‌പ്രേ ഉപയോഗിച്ച് മാർക്ക് ചെയ്ത ശേഷം റഫറി തന്നോട് നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടതായി അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റിനോട് വിശദീകരിച്ചിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബെംഗലൂരു എഫ്.സിയുമായുള്ള മത്സരം വീണ്ടും നടത്തണമെന്നും റഫറിയെ വിലക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് ഫെഡറേഷന്  പരാതി നൽകിയത്.
 ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന നോക്കൗട്ട് മത്സരത്തിൽ നിശ്ചിത സമയത്ത് ബെംഗലൂരുവും ബ്ലാസ്റ്റേഴ്‌സും ഗോളടിച്ചിരുന്നില്ല. എന്നാൽ എക്‌സ്ട്രാ ടൈമിന്റെ ആറാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് പുറത്ത് ബെംഗലൂരുവിന് ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റൻ സുനിൽ ഛേത്രി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയാറെടുക്കും മുമ്പെ അടിച്ച് ഗോളാക്കിയതാണ് വിവാദത്തിലായത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഇത് ബ്ലാസ്റ്റേഴ്‌സ് ചോദ്യംചെയ്‌തെങ്കിലും റഫറി ഗോളായി അനുവദിച്ചതോടെ  ബ്ലാസ്റ്റേഴ്‌സ് കളി അവസാനിപ്പിച്ച് സ്റ്റേഡിയം വിടുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് മത്സരം പൂർത്തിയാക്കാതെ ബഹിഷ്‌കരിച്ചതോടെ ഛേത്രിയുടെ വിവാദ ഗോളിൽ ബെംഗളൂരു ജയിച്ചതായി റഫറി പ്രഖ്യാപിക്കുകയാണുണ്ടായത്. ഇതേച്ചൊല്ലിയുള്ള വിവാദം കത്തവേയാണ് ബ്ലാസ്റ്റേഴ്‌സ് നീതിക്കുവേണ്ടി ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനെ സമീപിച്ചത്. ഐ.എസ്.എൽ റഫറിയിംഗിനെതിരെ ഇതിനകം വ്യാപകമായ പരാതി ഉയർന്നെങ്കിലും അതൊന്നും ഗൗനിക്കാത്ത അധികൃതർ ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയെയും അതിന്റെ മെറിറ്റിൽ തന്നെ എടുക്കുമോ എന്ന് കാത്തിരിക്കുകയാണ് ഫുട്ബാൾ ആരാധകർ.
 ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനത്തെ 100 ശതമാനം പിന്തുണച്ചും വിമർശിച്ചും ഇതിനകം നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. അതേപോലെ റഫറിയുടെ തീരുമാനത്തിനെതിരെ യൂറോപ്യൻ യൂണിയനിലെ റഫറിമാർ അടക്കം ഒട്ടേറെ വിദഗ്ധർ രംഗത്തുവന്നു. ബ്ലാസ്റ്റേഴ്‌സ് മൈതാനം വിട്ടത് ശരിയായില്ലെന്നും റഫറിയുടെ തീരുമാനം ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടവരും നിരവധിയാണ്. എന്തായാലും ഐ.എഫ്.എയുടെ അന്തിമ തീരുമാനത്തിന് കാതോർക്കുകയാണ് കളക്കമ്പക്കാർ.
 

Latest News