അഭിനയരംഗത്ത് 50 വര്‍ഷം പിന്നിടുകയാണ് നടന്‍ വിജയരാഘവന്‍. ഏതു കഥാപാത്രങ്ങളേയും തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ ശേഷിയുള്ള നടനെ തേടിയെത്തിയിട്ടുള്ളത് കൂടുതലും വില്ലന്‍ കഥാപാത്രങ്ങളാണ്. ഹാസ്യതാരമായും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ മേക്കോവറിന് ഒരുങ്ങുകയാണ് അദ്ദേഹം.
ഗണേഷ് രാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ 'പൂക്കാല'ത്തിലാണ് വിജയരാഘവന്‍ ഞെട്ടിക്കുന്ന മേക്കോവറില്‍ എത്തുന്നത്. നൂറിനോടടുത്ത് പ്രായം തോന്നിക്കുന്ന കഥാപാത്രമായാണ് ഈ അപാരമായ മേക്കോവര്‍.
കോളേജ് കുട്ടികളുടെ കഥ പറഞ്ഞ 'ആനന്ദ'ത്തിന് ശേഷം ഗണേഷ് രാജ് ആദ്യമായാണ് ഒരു ചിത്രം ഒരുക്കുന്നത്. 'പൂക്കാലം' എന്ന ചിത്രത്തിന്റെ ഭാഗമായി 'ഹ്യൂമന്‍സ് ഓഫ് പൂക്കാലം' എന്ന പേരില്‍ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 1.54 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മനോഹരമായ കുടുംബംചിത്രമായിരിക്കും ഇതെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കെ.പി.എസി. ലീല, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി മണിരത്‌നം, ജഗദീഷ്, അബു സലിം, ജോണി ആന്റണി, അന്നു ആന്റണി, റോഷന്‍ മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുര്യന്‍, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്‌റ്റോ സുരേഷ് തുടങ്ങിയവര്‍ക്കൊപ്പം കാവ്യ, നവ്യ, അമല്‍, കമല്‍ എന്നീ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)