കോഴിക്കോട്- ഒടുവില്‍ ഹര്‍ഷിനയുടെ വേദന അറിയാന്‍ മന്ത്രിയെത്തി. പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക വെച്ചുമറന്ന സംഭവത്തില്‍ നീതി തേടി കോഴിക്കോട് മെഡില്‍ കോളേജ് ആശുപത്രിക്ക് മുമ്പില്‍ ഹര്‍ഷിന നടത്തിയ സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് സമരം അവസാനിപ്പിച്ചത്. ഹര്‍ഷിനക്ക് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കോഴിക്കോട് വെച്ച് ഉറപ്പുനല്‍കി.
ഹര്‍ഷിനക്ക് സംഭവിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ഹര്‍ഷിനയുടേത് ന്യായമായ ആവശ്യമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
'ഒരു സ്ത്രീയെ സംബന്ധിച്ച് അനുഭവിച്ച വേദന പ്രയാസകരം ആണ്. സര്‍ക്കാര്‍ വേദന ഉള്‍ക്കൊള്ളുന്നു. ഹര്‍ഷിനക്ക് നീതി ലഭിക്കും. ഉചിതമായ നടപടിയുണ്ടാകും' -മന്ത്രി പറഞ്ഞു.