- ചിരിക്കുമ്പോൾ ഒരു സൈഡ് അനക്കാനാവുന്നില്ലെന്നും താരം
തിരുവനന്തപുരം - ബെൽസ് പാൾസി രോഗം ബാധിച്ച് നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് താരത്തെ അഡ്മിറ്റ് ചെയ്തത്.
മുഖം കോടുന്ന അസുഖമാണിത്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു വശം അനക്കാൻ കഴിയുന്നില്ലെന്നും കണ്ണുകൾ താനേ അടഞ്ഞു പോകുന്നുവെന്നും മിഥുൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
'കാണുമ്പോൾ നിങ്ങൾക്ക് മനസിലാവുന്നുണ്ടോ എന്നറിയില്ല. എനിക്ക് ബെൽസ് പാൾസി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിൻ ബീബറിനെക്കെ വന്ന അസുഖമാണിത്. ചിരിക്കുമ്പോൾ ഒരു സൈഡ് അനക്കാൻ പറ്റുന്നില്ല. ഒരു കണ്ണ് താനേ അടയുന്നു. മറ്റേ കണ്ണ് ഫോഴ്‌സ് ചെയ്താലേ അടക്കാൻ കഴിയൂ... മുഖത്തിന്റെ ഒരു സൈഡ് പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറുമെന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റായിട്ടുണ്ട്. കേട്ടോ...' മിഥുൻ വീഡിയോയിൽ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
നടൻ മനോജ് കുമാറിനും സമാനമായ അസുഖം നേരത്തെ ബാധിച്ചിരുന്നു. തുടർന്ന് താരം ചികിത്സ തേടുകയും പഴയ നിലയിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്തിരുന്നു. നടൻ മിഥുന് അസുഖം എത്രയും വേഗം ഭേദമാവട്ടെ എന്ന പ്രാർത്ഥനയിലാണ് പ്രേക്ഷകലോകം.