ന്യൂദൽഹി - ജാമ്യവ്യവസ്ഥയിൽ ഇളവിനുള്ള ഹർജിയുമായി പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനി സുപ്രീം കോടതിയിൽ. ആരോഗ്യം മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്‌നങ്ങളുണ്ടെന്നും ആയതിനാൽ വിചാരണ പൂർത്തിയാകുംവരേ ജന്മനാട്ടിൽ തുടരാൻ അനുവദിക്കണമെന്നും അപേക്ഷയിൽ പറയുന്നു.
അഭിഭാഷകൻ ഹാരിസ് ബീരാൻ മുഖേനയാണ് മഅ്ദനി കേരളത്തിലേക്ക് മടങ്ങാനുള്ള ഹരജി സമർപ്പിച്ചത്. ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുവാദം വേണം.പിതാവിന്റെ ആരോഗ്യനിലയും മോശമാണ്. പിതാവിനെ കാണാനും അവസരം നൽകണം. ബെംഗുളൂരുവിൽ തുടരുന്നത് വലിയ സാമ്പത്തിക ഭാരമാണ്. വിചാരണ പൂർത്തിയാക്കാൻ തന്റെ ആവശ്യം ഇനിയില്ലെന്നും വിചാരണ തീരും വരേക്കും നാട്ടിൽ കഴിയാൻ അനുവദിക്കണമെന്നും മഅ്ദനി ഹരജിയിൽ ചൂണ്ടിക്കാട്ടി.