ന്യൂദൽഹി - കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ബ്രോങ്കൈറ്റിസുമുണ്ടെന്നും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും ദൽഹിയിലെ സർ ഗംഗാറാം ആശുപത്രി അധികൃതർ അറിയിച്ചു.
ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ വിദഗ്ധൻ ഡോ. അരൂപ് ബസുവിന്റെ നേതൃത്വത്തിലുള്ള മുതിർന്ന ഡോക്ടർമാരുടെ സംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. നിരീക്ഷണത്തിലാണെന്നും വിവിധ പരിശോധനകൾ നടത്തിവരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഹോസ്പിറ്റൽ ട്രസ്റ്റ് സൊസൈറ്റി ചെയർമാൻ ഡി.എസ് റാണ മാധ്യമങ്ങളോട് പറഞ്ഞു.