Sorry, you need to enable JavaScript to visit this website.

മുഖം മറക്കാതെ രാജ് കുന്ദ്ര; ശില്‍പ ഷെട്ടിയോടൊപ്പം സുവര്‍ണക്ഷേത്രത്തില്‍

മുംബൈ- ബ്ലൂ ഫിലിം വിവാദത്തെ തുടര്‍ന്ന് മുഖം മറച്ചുനടന്നിരുന്ന കാലം കഴിഞ്ഞു. ബോളിവുഡ് താരം ശില്‍പ ഷെട്ടിയോടൊപ്പം ഭര്‍ത്താവും വ്യവസായിയുമായ രാജ്കുന്ദ്ര അമൃത്‌സറില്‍ സുവര്‍ണക്ഷേത്രത്തിലെത്തി. ശില്‍പയുടെ സഹോദരി ഷമിത ഷെട്ടിയും ഒപ്പമുണ്ടായിരുന്നു. സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കുന്ന ഫോട്ടോകള്‍ ശില്‍പ ഷെട്ടി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. സുന്ദര തിങ്കള്‍ എന്ന അടിക്കുറിപ്പോടെ ഷമിതയും ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു.
ബ്ലൂ ഫിലിം നിര്‍മിച്ചുവെന്ന കേസില്‍ 2021 ല്‍ രാജ് കുന്ദ്ര അറസ്റ്റിലായത് ശില്‍പ ഷെട്ടിക്ക് വലിയ നാണക്കേടായിരുന്നു. ജയില്‍ മോചിതനായ ശേഷം രാജ് കുന്ദ്ര അപൂര്‍വം പുറത്തിറങ്ങിയപ്പോള്‍ ആളുകള്‍ കാണാതിരിക്കാന്‍ മുഖം മറക്കുകയും വേഷം മാറുകയും ചെയ്തിരുന്നു. 2021 ജൂലൈയില്‍ അറസ്റ്റിലായ രാജ് കുന്ദ്രക്ക് രണ്ടു മാസം കഴിഞ്ഞ സെപ്റ്റംബറിലാണ് ജാമ്യം ലഭിച്ചിരുന്നത്.
ഏതാനും മാസങ്ങള്‍ക്കുശേഷം ഈ കേസ് തന്നെ വേട്ടയാടാന്‍ കെട്ടിച്ചമച്ചതാണെന്ന് രാജ് കുന്ദ്ര ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു. ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും വിചാരണ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെയ്ഡ് അശ്ലീല സൈറ്റുകള്‍ക്ക് വേണ്ടി നടിമാരെ ഉപയോഗിച്ച് നീലച്ചിത്രങ്ങള്‍ നിര്‍മിച്ചുവെന്ന് ആരോപിച്ചാണ് 2021 ജൂലൈയില്‍ മുംബൈ പോലീസ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തിരുന്നത്.

 

Latest News