Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഫാമിലി വിസിറ്റ് വിസ എങ്ങനെ ഇഖാമയിലേക്ക് മാറ്റാം

ജിദ്ദ- പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികളുടെ വിസിറ്റ് വിസ മാത്രമേ നിലവില്‍ ഇഖാമയിലേക്ക് മാറ്റാന്‍ സാധിക്കുകയുള്ളൂ. മറ്റു പ്രചാരണങ്ങള്‍ ശരിയല്ല. മാതാപിതാക്കള്‍ ഇഖാമയുള്ളവരായിരിക്കണം. ഫാമിലി വിസിറ്റ് വിസ ഒരു പശ്ചാത്തലത്തിലും തൊഴില്‍ വിസയാക്കി മാറ്റാനാകില്ല.
വിസിറ്റ് വിസയിലെത്തിയ കുട്ടികളെ ഇഖാമയിലേക്ക് മാറ്റാന്‍ ഇനി പറയുന്ന രേഖകളാണ് ആവശ്യം.
സൗദി എംബസിയും വിദേശകാര്യ മന്ത്രാലയും അറ്റസ്റ്റ് ചെയ്ത കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്.
-കുട്ടികളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്.
-പാസ്‌പോര്‍ട്ട്
-പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
-മാതാപിതാക്കളുടെ ഇഖാമ കോപ്പി
-കുട്ടികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ്
-സൗദി എംബസിയും വിദേശകാര്യ മന്ത്രാലയവും അറ്റസ്റ്റ് ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ്
-കുട്ടികളെ ഇഖാമയിലേക്ക് മാറ്റണമെന്ന് തൊഴിലടുമ ജവാസാത്തിനോട് ആവശ്യപ്പെടുന്ന കത്ത്. ചേംബര്‍ ഓഫ് കൊമേഴ്‌സ് അറ്റസ്റ്റ് ചെയ്തിരിക്കണം
-രണ്ടായിരം റിയാലാണ് ഫീ
ജവാസാത്ത് അപ്പോയിന്‍മെന്റ് എടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കാം. രേഖകളെല്ലാം കൃത്യമാണെങ്കില്‍ ഒരാഴ്ചക്കകം ജവാസാത്തിന്റെ അനുമതിയാകും. തുടര്‍ന്ന് ഇഖാമയില്‍ ബാക്കിയുള്ള കാലാവധി പരിശോധിച്ച് ആശ്രിതര്‍ക്കുള്ള ഫീ കൂടി അടക്കണം.

 

Latest News