Sorry, you need to enable JavaScript to visit this website.

മഅ്ദനി വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ ഇടപെടുമോ, പ്രതീക്ഷയോടെ കാത്തിരിക്കുന്നു

കൊച്ചി-  മഅ്ദനിയുടെ ജീവന്‍ അപകടത്തിലാണെന്നും ആ ജീവന്‍ നമുക്ക് വിലപ്പെട്ടതാണെന്നും സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു. കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന സംയുക്ത പ്രസ്താവന ഏകോപിപ്പിച്ചതിനെ കുറിച്ച് അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
ഫേസ് ബുക്ക് പോസ്റ്റ്
നിരവധി വിഷയങ്ങളില്‍ സംയുക്ത പ്രസ്താവനകള്‍ കോഡിനേറ്റ് ചെയ്തിട്ടുണ്ട് ... എന്നാലിന്ന്,നിര്‍ഭയത്വം ആയുധമാക്കിയ ഒരു ഫാസിസ്റ്റ് വിരുദ്ധ പോരാളിയുടെ ജീവന്‍ രക്ഷിക്കാന്‍  ആവശ്യപ്പെട്ടു കൊണ്ടുള്ള  സംയുക്ത പ്രസ്താവന  കോഡിനേറ്റ് ചെയ്യുമ്പോള്‍ അതിനായി പലരോടും സംസാരിക്കുമ്പോള്‍ നെഞ്ചില്‍ വല്ലാത്ത ഭാരം തോന്നിയ ഒരനുഭവം മുന്‍പുണ്ടായിട്ടില്ല  ...
ഇന്നലെ രാത്രി കേട്ട മഅദനിയുടെ വാട്ട്‌സാപ്പ് സന്ദേശം ഉറക്കം കെടുത്തുന്നതായിരുന്നു ...  അതിരാവിലെ  മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെ ഫോണില്‍ വിളിച്ചത് അദ്ദേഹം മഅദനിയെ സന്ദര്‍ശിച്ച വിവരം അറിഞ്ഞത് കൊണ്ടാണ് ... മന്ത്രി മഅദനിയുടെ ആരോഗ്യാവസ്ഥയെ കുറിച്ച്  പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ നെഞ്ചില്‍ ഒരു ഭാരമുള്ള കല്ലെടുത്ത് വച്ചത് പോലെയാണ് തോന്നിയത് ...
മുന്‍പ് മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ കോവിഡ് ബാധിതനായി യു പിയില്‍ ജയിലിലെ ആശുപത്രി കട്ടിലില്‍ കെട്ടിയിടപ്പെട്ടിരിക്കുന്നു എന്ന് റൈഹാന ഞമശവമിമ ടശറവശൂൗല അലറിക്കരഞ്ഞു കൊണ്ട് ഫോണ്‍ ചെയ്തതോര്‍ക്കുന്നു.. അന്ന് കേരള സര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു സംയുക്ത പ്രസ്താവന കോഡിനേറ്റ് ചെയ്തു  ... രണ്ട് പകലുകള്‍ മറ്റെല്ലാം മാറ്റിവച്ച് അതിനായി  സമയം ചെലവഴിച്ചു ... അന്നെനിക്ക് ഇടയ്ക്കിടെ കരച്ചില്‍ വരുന്നുണ്ടായിരുന്നു ... പലരോടും  ഞാന്‍ റൈഹാനയുടെ അലറിക്കരച്ചിലിനെ കുറിച്ച് പറയുമ്പോള്‍ അറിയാതെ കരഞ്ഞു പോയിരുന്നു ... പക്ഷേ ഇന്ന് കരച്ചില്‍ പോലും വരുന്നില്ല ...
നെഞ്ചിലൊരു ഭാരം മാത്രം ...
കാല്‍ നൂറ്റാണ്ടായി ഫാസിസത്തിന്റെ വേട്ടയ്ക്കിരയാകുന്നൊരു  മനുഷ്യന്‍ മരണത്തോട് മല്ലടിക്കുമ്പോഴും നോക്കി നില്‍ക്കാനല്ലാതെ ഒന്നും ചെയ്യാനാകുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ആ ഭാരം ഇരട്ടിയാകുന്നു ....
കേരള സര്‍ക്കാരിനോട് ഒന്ന് മാത്രമേ പറയാനുള്ളൂ ...  മഅ്ദനിയുടെ ജീവന്‍ അപകടത്തിലാണ് ... അദ്ദേഹത്തിന്റെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി സര്‍ക്കാര്‍ ഇടപെടണം ... അദ്ദേഹത്തിന്റെ ജീവന്‍  വിലപ്പെട്ടതാണ് ...
നിരവധി ഇടതു പക്ഷ സുഹൃത്തുക്കളോട് ഒരു ആക്ടിവിസ്റ്റ് എന്ന നിലയില്‍ ഞാനിന്നീ ആവശ്യം ഉന്നയിച്ചു ... സിദ്ദിഖ് കാപ്പന്‍ വിഷയത്തില്‍ നിരന്തര ഇടപെടലുകള്‍ നടത്തിയ സഖാവ് ബിനോയ് വിശ്വത്തോട് ഈ വിഷയം സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രതീക്ഷ തോന്നുന്നുണ്ട് ...
സര്‍ക്കാര്‍ ഇടപെടും എന്ന് തന്നെ വിശ്വസിക്കുന്നു ...
കോയമ്പത്തൂര്‍ ജയില്‍ വാസകാലത്ത് രോഗബാധിതനായ മഅദനിക്ക് വിദഗ്ദ്ധ ചികിത്സ ആവശ്യപ്പെട്ടും വിചാരണ വേഗത്തിലാക്കാനും കേരള നിയമസഭ സംയുക്തമായി പ്രമേയം പാസാക്കിയിരുന്നു ... ഈ അതി നിര്‍ണ്ണായക സാഹചര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും മുന്‍കൈ എടുത്ത് മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാനുള്ള ഇടപെടലുകള്‍ നടത്തണം ...
ആവര്‍ത്തിക്കട്ടെ മഅദനിയുടെ ജീവന്‍ അപകടത്തിലാണ്  ... ആ ജീവന്‍ നമുക്ക് വിലപ്പെട്ടതാണ്.

 

Latest News