Sorry, you need to enable JavaScript to visit this website.

വലിയ തലവേദനക്ക് പരിഹാരമായെന്ന് സൗദി പ്രവാസികള്‍; ഇനി രണ്ടു ദിവസം മാത്രം

ജിദ്ദ- ഉപയോഗിക്കാത്ത വാഹനങ്ങള്‍ ഒഴിവാക്കാനും ഉടമസ്ഥാവകാശം റദ്ദാക്കാനും ലഭിച്ച സൗകര്യം വലിയ ആശ്വാസമായെന്ന് പ്രവാസികളുടെ പ്രതികരണം. നേരത്തെ പലതവണ ശ്രമിച്ചിട്ടും നടക്കാത്ത ഉടമസ്ഥാവകാശം ഒഴിവാക്കല്‍ വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നാണ് ജിദ്ദയില്‍നിന്നും റിയാദില്‍നിന്നും പ്രവാസി മലയാളികള്‍ അറിയിക്കുന്നത്.
ട്രാഫിക് വിഭാഗവുമായി സഹകരിച്ച് അബ്ശിര്‍ പ്ലാറ്റ്‌ഫോം ആരംഭിച്ച സൗകര്യം മാര്‍ച്ച് ഒന്നിനു അവസാനിക്കുകയാണ്. ഒരു വര്‍ഷം മുമ്പാണ് വെഹിക്കിള്‍ ഓണര്‍ഷിപ്പ് കാന്‍സലേഷന്‍ സര്‍വീസ് ആരംഭിച്ചത്.
ഉമസ്ഥാവകാശം ഒഴിവാക്കാന്‍ അനുവദിച്ച ഇളവ്  കാലാവധിയില്‍ അവശേഷിക്കുന്നതു ഇനി രണ്ടു ദിവസം മാത്രമാണ്. പല കാരണങ്ങളാലും ഉപയോഗശൂന്യമാകുകയോ നഷ്ടപ്പെട്ടുപോകുകയോ ചെയ്ത വാഹനങ്ങള്‍ ഉടമസ്ഥന്റെ പേരില്‍ തന്നെ അവശേഷിക്കുന്നുണ്ടെങ്കില്‍ ഫീസുകളോ പെനാള്‍ട്ടിയോ ഒന്നുമില്ലാതെ ഉമസ്ഥാവകാശം സൗജന്യമായി ഒഴിവാക്കിക്കൊടുക്കുന്നതാണ്  സൗജന്യ പദവി ശരിയാക്കല്‍ പദ്ധതി.
ഉപയോഗിക്കാത്ത വാഹനങ്ങളുമായി ട്രാഫിക് ബ്രഞ്ചുകള്‍ പോകേണ്ടതില്ല. സ്‌ക്രാപ് യാഡുകളില്‍ എത്തിച്ചാല്‍ മതി. ബാക്കി കാര്യങ്ങളെല്ലാം അബ്ശിര്‍ വഴി പൂര്‍ത്തിയാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അബ്ശിര്‍ പേജ് സന്ദര്‍ശിക്കാം. ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News