Sorry, you need to enable JavaScript to visit this website.

ചാരനായി സംശയിച്ച് പിടികൂടി; നാലു വര്‍ഷം പാക് ജയിലില്‍ കഴിഞ്ഞ യുവാവ് നാട്ടിലെത്തി

ന്യൂദല്‍ഹി- മുമ്പ് ഇന്ത്യയില്‍നിന്ന് അപ്രത്യക്ഷനായി പാകിസ്ഥാന്‍ ജയിലിലായ 44 കാരനെ പാക് അധികൃതര്‍ കൈമാറി. മധ്യപ്രദേശിലെ ഖാണ്ട്‌വയില്‍നിന്ന് കാണാതായ ഇയാള്‍ 2019 മുതല്‍ പാക് ജയിലിലായിരുന്നു.
ഇന്ദാവാഡി സ്വദേശിയായ രാജു പിന്‍ഡാരയെ നാട്ടിലെത്തിക്കാന്‍ പോലീസുകാരും മെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടുന്ന സംഘം അമൃത് സറിലേക്ക് പോയതായി അഡീഷണല്‍ കലക്ടര്‍ ശങ്കര്‍ലാല്‍ സിംഗഡെ പറഞ്ഞു. അമൃത് സര്‍ റെഡ് ക്രോസ് സൊസൈറ്റി വഴിയാണ് രാജു പിന്‍ഡാരയെ ഇന്ത്യക്ക് കൈമാറിയത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുടുംബത്തിനു കൈമാറുമെന്ന് അഡീഷണല്‍ കലക്ടര്‍ പറഞ്ഞു.
കാണാതായി ആറു മാസത്തിനുശേഷം 2019 ല്‍ മനോരോഗിയായ മകന്‍ പാക് ജയിലിലാണെന്ന വിവരം പ്രാദേശിക ഉദ്യോഗസ്ഥര്‍ വഴി ലഭിച്ചിരുന്നുവെന്ന് രാജു പിന്‍ഡാരെയുടെ മാതാവ് ബസന്ത പറഞ്ഞു. അവിടെയും ഇവിടെയും അലഞ്ഞുതിരിയുക മകന്റെ ശീലമായിരുന്നുവെന്നും എന്നാല്‍ എങ്ങനെ അതിര്‍ത്തി കടന്ന പാകിസ്ഥാനിലെത്തിയെന്നത് അജ്ഞാതമാണെന്നും അവര്‍ പറഞ്ഞു.
ഇന്ത്യന്‍ ചാരനെന്ന സംശയത്തിലാണ് ഇയാളെ പാകിസ്ഥാന്‍ ജയിലിലടച്ചിരുന്നത്. എന്നാല്‍ ഒരു തരത്തിലും മകന്‍ ചാരനാവാന്‍ ഇടയില്ലെന്ന് മാതാവ് കൂട്ടിച്ചേര്‍ത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News