Sorry, you need to enable JavaScript to visit this website.

ഇ.പി ജാഥ അംഗമല്ല, എപ്പോഴും പങ്കെടുക്കാം; കേന്ദ്രം വാർത്തകളും കാവി വത്കരിച്ചുവെന്ന് എം.വി ഗോവിന്ദൻ

Read More

- എല്ലാ കളകളും പറിച്ചുനീക്കും. തെറ്റ് തിരുത്തി പാർട്ടി മുന്നോട്ടുപോകും. ജാഥയ്ക്ക് ആളെക്കൂട്ടാൻ സി.പി.എമ്മിന് ബുദ്ധിമുട്ടില്ലെന്നും നേതൃത്വം
മലപ്പുറം - സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി ജയരാജൻ സി.പി.എമ്മിന്റെ പ്രതിരോധ ജാഥയിൽ പങ്കെടുക്കാത്തതിൽ പ്രതികരണവുമായി പാർട്ടി സംസ്ഥാന സെക്രട്ടറിയും ജാഥാ നായകനുമായ എം.വി ഗോവിന്ദൻ മാസ്റ്റർ. ഇ.പി ജയരാജൻ ജാഥ അംഗമല്ല. അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും ജാഥയിൽ പങ്കെടുക്കാം. ജാഥാ ലീഡറും ജാഥാ അംഗങ്ങളും മാത്രമാണ് ഇവിടെ പ്രസംഗിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 വിവാദങ്ങൾ പ്രശ്‌നമല്ലെന്നും ജനങ്ങൾ വിവാദങ്ങളൊന്നും ഗൗരവത്തോടെ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കളകളെയും പറിച്ചുനീക്കും. തെറ്റ് തിരുത്തി പാർട്ടി മുന്നോട്ടുപോകും. ജാഥയ്ക്ക് ആളെക്കൂട്ടാൻ സി.പി.എമ്മിന് ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒറ്റ ഫ്‌ളാറ്റിലാണ് അഴിമതി. അല്ലാതെ പദ്ധതിയിൽ മുഴുവനായി തട്ടിപ്പാണെന്ന് പറയുന്നത് തെറ്റാണ്. സർക്കാരിന്റെ പൈസ പോലുമല്ല അതിലുള്ളത്. വിഷയം പാർട്ടി പരിശോധിക്കേണ്ട കാര്യവുമില്ല. തങ്ങൾക്കാരെയും സംരക്ഷക്കേണ്ട കാര്യമില്ലെന്നും ചോദ്യങ്ങളോടായി പ്രതികരിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 മോദി സർക്കാർ ഔദ്യോഗിക വാർത്താ ശൃംഖലയെ പൂർണമായും ആർ.എസ്.എസ് വത്കരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പൊതുപ്രക്ഷേപകരായ പ്രസാർ ഭാരതിയെ പൂർണമായി കാവിവൽക്കരിക്കാനാണ് നീക്കം. ആർ.എസ്.എസ് അനുകൂല ഹിന്ദുസ്ഥാൻ സമാചാർ എന്ന വാർത്താ ഏജൻസിയെ വാർത്തകൾക്കായി ആശ്രയിക്കാനാണ് പുതിയ തീരുമാനം. പ്രമുഖ വാർത്താ ഏജൻസിയായ പി.ടി.ഐയെ ഒഴിവാക്കിയാണ് ദൂരദർശൻ, ആകാശവാണി വാർത്തകൾക്ക് ഹിന്ദുസ്ഥാൻ സമാചാറിനെ ആശ്രയിക്കുന്നത്. നിശ്ചയിക്കുന്ന പ്രതിഫലത്തിന് നൂറു വാർത്ത ദൂരദർശൻ ഉൾപ്പെടെയുള്ള സംവിധാനത്തിന് നൽക്കാനാണ് തീരുമാനം. ആർ.എസ് എസ് സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള ഒരു ഏജൻസിയിൽ നിന്ന് വാർത്ത നല്കാനും സ്വീകരിക്കാനും തീരുമാനിച്ചതുവഴി കാവിവത്കരണത്തിന് ആശയതലത്തിലും പ്രായോഗികതലത്തിലും സംഘപരിവാർ ഭരണകൂടം കരുക്കൾ നീക്കിയതെന്നും ഇത് വളരെ അപകടകരമായ നീക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. കാസർഗോഡ് നിന്ന് ആരംഭിച്ച് നാല് ജില്ലകളിൽ പര്യടനം പൂർത്തിയാക്കിയാണ് ജാഥ ഇന്ന് അഞ്ചാമത്തെ ജില്ലയായ മലപ്പുറത്തേക്ക് പ്രവേശിച്ചത്.

Latest News