നടി ഗൗതമി നായര്‍ വിവാഹമോചിതയായി. നടി തന്നെയാണ് ഒരു ടോക് ഷോയില്‍ ഇക്കാര്യം അറിയിച്ചത്. സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനായിരുന്നു ഗൗതമിയുടെ ഭര്‍ത്താവ്.
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ക്കൊപ്പം അരങ്ങേറ്റം കുറിച്ച നടിയാണ് ഗൗതമി നായര്‍. ലാല്‍ ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസിലെ ഫഹദിന്റെ കാമുകിയായ നഴ്‌സും ശ്രദ്ധിക്കപ്പെട്ടു.
സെക്കന്റ് ഷോയുടെയും കുറുപ്പിന്റെയും സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ ഇരുവരും കുറച്ച് നാള്‍ മുമ്പ് വിവാഹമോചിതരായി. പക്ഷെ അക്കാര്യം താരങ്ങള്‍ ഇതുവരേയും പരസ്യപ്പെടുത്തിയിരുന്നില്ല.
പ്രമുഖ അവതാരക ധന്യ വര്‍മയുടെ ചാറ്റ് ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് തന്റെ ജീവിതത്തെ കുറിച്ച് ഗൗതമി മനസ്സുതുറന്നത്. തങ്ങളുടെ ഐഡിയോളജികള്‍ തമ്മില്‍ ഒത്തുപോകാതെയായതോടെയാണ് പിരിഞ്ഞതെന്നാണ് ഗൗതമി പറയുന്നത്.
'പേഴ്‌സണല്‍ ലൈഫില്‍ കുറെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞാനും ശ്രീനാഥും വേര്‍പിരിഞ്ഞുവെന്നത് പലര്‍ക്കും അറിയില്ല. അത് പുറത്ത് പറഞ്ഞ് പിന്നെ ഒരു വാര്‍ത്തയായി വരുന്നതിനോട് എനിക്ക് താല്‍പര്യമില്ലായിരുന്നു. സത്യാവസ്ഥ അറിയാതെ ആളുകള്‍ പലതും പറഞ്ഞ് നടക്കും.'
'ഡിവോഴ്‌സായി എങ്കിലും ശ്രീനാഥിനെ കുറിച്ച് ആളുകള്‍ ചോദിക്കുമ്പോള്‍ ഞാന്‍ മറുപടി പറയാറുണ്ട്. പിരിഞ്ഞുവെങ്കിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. മെസേജും കോളുമെല്ലാം ചെയ്യാറുണ്ട്. സിനിമയില്‍ കാണുന്നത് പോലെ ഡ്രാമയൊന്നും ഇല്ലായിരുന്നു. മ്യൂച്ചലായി എടുത്ത തീരുമാനമായിരുന്നു. അങ്ങനെയാണ് പിരിഞ്ഞത്.'
'ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഹാപ്പിയാണ്. അടിയോ തര്‍ക്കമോ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെല്ലാം ശേഷം ഞാന്‍ ഒരു തെറാപ്പി അറ്റന്‍ഡ് ചെയ്തിരുന്നു. മൂന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതമായിരുന്നു. 2017ലായിരുന്നു വിവാഹം. 2012 മുതല്‍ ഞങ്ങള്‍ പരിചയക്കാരായിരുന്നു- ഗൗതമി പറഞ്ഞു.
'സന്തോഷമില്ലാത്ത ജീവിതം വേണ്ടെന്ന് കരുതി തന്നെയാണ് പിരിയാമെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. ഇപ്പോള്‍ എനിക്ക് എന്താണ് വേണ്ടത് എന്നതില്‍ ധാരണയുണ്ട്. 23 മുതല്‍ 26 വയസ് വരെയുള്ള പ്രായത്തില്‍ നമുക്ക് വേണ്ടത് എന്താണെന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയില്ല. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ 27 വയസിന് ശേഷമെ തീരുമാനം എടുക്കാന്‍ പാടുള്ളു-ഗൗതമി നായര്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)