റായ്പൂര്‍ - വിവാഹ സല്‍ക്കാര ദിനത്തില്‍ നവദമ്പതികളെ വീട്ടില്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം.
വിവാഹ സല്‍ക്കാരം നടക്കുന്നതിനിടെയാണ് ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിക്രപാറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബ്രിജ്‌നഗറില്‍ ഇന്നലെ വൈകിട്ടാണ് സംഭവം.
ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതായാണ് പോലീസ് സംശയിക്കുന്നത്.
ദമ്പതികള്‍ ചടങ്ങിനായി തയാറെടുക്കുന്ന മുറിക്കുള്ളില്‍നിന്ന് വധുവിന്റെ നിലവിളി കേട്ടതായി വരന്റെ അമ്മ പറയുന്നു. വീട്ടുകാര്‍ ജനലിലൂടെ എത്തി നോക്കിയപ്പോഴാണ് ദമ്പതികള്‍ തറയില്‍ കിടക്കുന്നത് കണ്ടത്.
'മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു, വിളിച്ചെങ്കിലും പ്രതികരിച്ചില്ല. കുടുംബാംഗങ്ങള്‍ ജനലിലൂടെ എത്തിനോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടക്കുന്ന ഇരുവരേയും കണ്ടെത്തി, തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു- ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അസ്‌ലമും (24) കഹ്കാഷ ബാനുവും (22) ഫെബ്രുവരി 19 നാണ് വിവാഹിതരായത്. ഫെബ്രുവരി 21 ന് രാത്രി വിവാഹ സല്‍ക്കാരം നിശ്ചയിച്ചിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു. സംഭവസ്ഥലത്തുനിന്ന് ഒരു കത്തിയും പോലീസ് കണ്ടെടുത്തു.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു, കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)